Follow KVARTHA on Google news Follow Us!
ad

Rose | പ്രണയവും സൗഹൃദവും പിന്നെയൊരു പനിനീര്‍പൂവും; ചില 'റോസ്' വിശേഷങ്ങള്‍

Why Are Roses So Popular for Valentine's Day? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) വാലന്റൈന്‍സ് ഡേയിലെ ഓരോ ദിവസവും കമിതാക്കള്‍ക്ക് പ്രത്യേകമാണ്. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസം റോസ് ഡേയാണ്. വാലന്റൈന്‍സ് ദിനത്തിലും പ്രണയത്തിലും റോസിന് പ്രധാന്യമുണ്ട്. പുതിയ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് റോസാപ്പൂവ് നല്‍കണമെന്ന് പറയാറുണ്ട്.
             
Latest-News, Valentine's-Day, National, Top-Headlines, Love, Couples, Celebration, Why Are Roses So Popular for Valentine's Day?

മുഗള്‍ രാജ്ഞി നൂര്‍ജഹാന് റോസാപ്പൂക്കള്‍ വളരെ ഇഷ്ടമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയക്കാരും റോമാക്കാരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ ഉപയോഗിച്ചു. ബിസി 30 മുതല്‍ റോസ് പ്രണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാലാണ് വാലന്റൈന്‍സ് വീക്കിന്റെ ആദ്യ ദിവസം റോസ് ഡേയില്‍ ആരംഭിക്കുന്നത്.

റോസാപ്പൂക്കളിലൂടെ നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കാം. ഇതോടൊപ്പം, നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ??സഹോദരങ്ങള്‍ക്കോ ??സുഹൃത്തുക്കള്‍ക്കോ ??റോസാപ്പൂക്കള്‍ നല്‍കി നിങ്ങളുടെ വികാരങ്ങള്‍ പറയാനാകും. റോസാപ്പൂവിന്റെ നിറങ്ങള്‍ക്കൊപ്പം, അവയുടെ അര്‍ഥവും വ്യത്യസ്തമാണ്.

ചുവന്ന റോസ്

സ്‌നേഹത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു, നിങ്ങളുടെ പങ്കാളിക്ക് നല്‍കിക്കൊണ്ട് നിങ്ങളുടെ സ്‌നേഹവും വികാരങ്ങളും പ്രകടിപ്പിക്കാന്‍ കഴിയും.

മഞ്ഞ റോസ്

സൗഹൃദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു, നിങ്ങളുടെ സുഹൃത്തിന് ഒരു മഞ്ഞ റോസാപ്പൂവ് നല്‍കുക വഴി നിങ്ങള്‍ക്ക് എത്ര പ്രധാനമാണെന്ന് അവര്‍ക്ക് തോന്നിപ്പിക്കാന്‍ കഴിയും.

വെളുത്ത റോസ്

വെളുത്ത റോസ് സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു പ്രത്യേക വ്യക്തിയുമായി വഴക്കിട്ടതിന് ശേഷം നിങ്ങള്‍ക്ക് വെളുത്ത റോസാപ്പൂക്കള്‍ നല്‍കാം. ഇതോടെ എല്ലാ പിണക്കങ്ങളും മറന്ന് പുതിയൊരു ബന്ധം തുടങ്ങാം.

പിങ്ക് റോസ്

പ്രത്യേകമായ ഒരാള്‍ക്ക് നന്ദി പറയാന്‍ പിങ്ക് റോസാപ്പൂക്കള്‍ നല്‍കുന്നു. നിങ്ങളുടെ പങ്കാളിയോട് എന്തെങ്കിലും നന്ദി പറയണമെങ്കില്‍, നിങ്ങള്‍ക്ക് അവര്‍ക്ക് ഒരു പിങ്ക് റോസ് നല്‍കാം.

Keywords: Latest-News, Valentine's-Day, National, Top-Headlines, Love, Couples, Celebration, Why Are Roses So Popular for Valentine's Day?
< !- START disable copy paste -->

Post a Comment