രമേഷ് ബെയ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം:
1. 1947 ഓഗസ്റ്റ് രണ്ടിന് മധ്യപ്രദേശിലെ റായ്പൂരില്‍ ജനിച്ച രമേഷ് ബായിസ് ഭോപ്പാലിലെ ബിഎസ്ഇയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978-ല്‍ റായ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ മന്ദിര്‍ ഹസോദ് മണ്ഡലത്തില്‍ നിന്ന് മധ്യപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്നാല്‍, 1985-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സത്യനാരായണ ശര്‍മ്മയോട് പരാജയപ്പെട്ടു.
2. 1989-ല്‍, റായ്പൂരില്‍ നിന്ന് ഒമ്പതാം ലോക്സഭയില്‍ അംഗമായി. 1996 മുതല്‍ 11, 12, 13, 14, 15, 16 ലോക്സഭകളിലേക്ക് തുടര്‍ച്ചയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. .
3. അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാജ്പേയി സര്‍ക്കാരിന്റെ രണ്ടും മൂന്നും ടേമുകളില്‍ 2004 വരെ സ്റ്റീല്‍, മൈന്‍സ്, കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
4. കപ്തന്‍ സിംഗ് സോളങ്കിയുടെ പിന്‍ഗാമിയായി 2019 ജൂലൈ മുതല്‍ 2021 ജൂലൈ വരെ ത്രിപുര ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. 2021 ജൂലൈ 14 മുതല്‍ ജാര്‍ഖണ്ഡിന്റെ പത്താമത്തെ ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയുടെ പുതിയ ഗവര്‍ണറായി നിയമിച്ചത്.
5. ബായിസ് റംബായിയാണ് ഭാര്യ. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.
Keywords: Latest-News, National, Top-Headlines, Maharashtra, Governor, Politics, Political-News, BJP, Mumbai, Ramesh Bais, Governor of Maharashtra, Who is Ramesh Bais, new Maharashtra Governor? All you need to know.
< !- START disable copy paste -->