ന്യൂഡെൽഹി: (www.kvartha.com) ഹിന്ദുത്വ സംഘടനകൾ ഞായറാഴ്ച ഡെൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പരിപാടിയിൽ ചിലരുടെ പ്രസംഗങ്ങൾ വിവാദമായി. ചടങ്ങിൽ സംസാരിച്ച ഒരു സന്യാസി മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലാൻ ആയുധമെടുക്കാൻ അഭ്യർഥിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
'ബ്രിട്ടീഷുകാർ പറഞ്ഞു വിഭജിച്ച് ഭരിക്കുകയെന്ന്, കോൺഗ്രസും പറഞ്ഞു ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന്, ക്രിസ്ത്യാനികളും അങ്ങനെ പറഞ്ഞു, മുസ്ലീങ്ങൾ പറഞ്ഞു കൊന്നു ഭരിക്കുകയെന്ന്. എപ്പോഴാണ് നിങ്ങൾ (ഹിന്ദുക്കൾ) കൊല്ലുക? നിങ്ങൾ ഓരോരുത്തരും മരിച്ചതിന് ശേഷമോ? എപ്പോഴാണ് നിങ്ങൾ അവരെ കൊല്ലാൻ പോകുന്നത്? എപ്പോഴാണ് നിങ്ങൾ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വധിക്കുക?', സന്യാസി വീഡിയോയിൽ പറയുന്നത് കേൾക്കാം.
തുടർന്ന് അദ്ദേഹം ഹിന്ദുക്കളോട് അവരുടെ വീടുകളിൽ വാളും തോക്കുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ സൂക്ഷിക്കാൻ ഉപദേശിച്ചതായി 'സ്ക്രോൾ' റിപ്പോർട്ട് ചെയ്തു. 'നിങ്ങൾ ആയുധങ്ങൾ ഒരു കൈയിലും നിങ്ങളുടെ മതഗ്രന്ഥങ്ങൾ മറുവശത്തും സൂക്ഷിക്കുക, നമ്മുടെ മതത്തെയോ നമ്മുടെ സമുദായത്തെയോ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും വിമർശിക്കുന്ന ആരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അതിർത്തിയിൽ വെടിവച്ചു കൊല്ലുക, തെരുവിൽ കൊല്ലുക', വീഡിയോയിൽ കേൾക്കാം.
സുദർശൻ ടിവി എഡിറ്റർ-ഇൻ-ചീഫ് സുരേഷ് ചവാങ്കെയ്‌ക്കെതിരെ ലോബി ഉണ്ടാക്കിയവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി നേതാവ് സൂരജ് പാൽ അമുവിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
"तुम कब काटोगे मुसलमानों,ईसाइयों को,घर मे हथियार रखो चाकू से काम नही चलेगा एक हाथ मे शस्त्र और दूसरे में शास्त्र होना चाहिए"
— Zakir Ali Tyagi (@ZakirAliTyagi) February 6, 2023
जंतर मंतर पर बालाजी धाम शिष्य मंडल दिल्ली के प्रदीप खटकड़ द्वारा आयोजित सभा में मुस्लिमों और ईसाइयों के नरसंहार की अपील! @HMOIndiahttps://t.co/LkIjXX14Z5 pic.twitter.com/DY0AT2MJiA
Keywords: News,National,India,New Delhi,Religion,Controversy,Controversial Statements,Video,Social-Media, 'When will you kill Muslims and Christians?’ monk asks Hindus at Delhi event