Follow KVARTHA on Google news Follow Us!
ad

Pension | സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും; നല്‍കുന്നത് ഡിസംബര്‍ മാസത്തെ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Pension,Controversy,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. 62 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഡിസംബറിലെ ക്ഷേമ പെന്‍ഷനാണ് നല്‍കുന്നത്.

ഒരു മാസത്തെ കുടിശിക നല്‍കാന്‍ ഉത്തരവിറങ്ങി. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശികയായിട്ടുള്ളത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്.

Welfare pension to be distributed from tomorrow, Thiruvananthapuram, News, Pension, Controversy, Kerala.

ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വായ്പ എടുക്കാനുള്ള സര്‍കാരിന്റെ തീരുമാനം.

Keywords: Welfare pension to be distributed from tomorrow, Thiruvananthapuram, News, Pension, Controversy, Kerala.

Post a Comment