Follow KVARTHA on Google news Follow Us!
ad

Threat | 'ഡോണള്‍ഡ് ട്രംപിനെ വധിക്കും'; 1650 കിലോമീറ്റര്‍ ദൂരപരിധിയുള്ള പുതിയ മിസൈല്‍ വികസിപ്പിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍

'We Are Looking To...:' Iran Commander's Warning For Donald Trump#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ദുബൈ: (www.kvartha.com) 1650 കിലോമീറ്റര്‍ ദൂരപരിധിയുള്ള പുതിയ മിസൈല്‍ വികസിപ്പിച്ചതിന് പിന്നാലെ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍. ട്രംപിനെ വധിക്കുമെന്ന ഭീഷണിയാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്. ഇറാന്റെ റെവലൂഷനറി ഗാര്‍ഡ്‌സ് ഏറോസ്‌പേസ് ഫോഴ്‌സ് തലവന്‍ അമീറലി ഹാജിസാദെ ആണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

മുതിര്‍ന്ന ഇറാന്‍ കമാന്‍ഡറെ വധിച്ചതിന്റെ പ്രതികാരമായാണ് ട്രംപിനെതിരെ ഭീഷണി മുഴക്കിയത്. ക്രൂയിസ് മിസൈല്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെ ഹാജിസാദെ പറഞ്ഞു. 'പാവെ ക്രൂയിസ് മിസൈല്‍' എന്നാണ് ഇതിന്റെ പേര്. പുതിയ മിസൈല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.

News,World,international,Gulf,Dubai,Iran,Threat,Donald-Trump,Iran,Ukraine,Media, 'We Are Looking To...:' Iran Commander's Warning For Donald Trump


ട്രംപ്, മുന്‍ സ്റ്റേറ്റ് സെക്രടറി മൈക് പോംപെയോ തുടങ്ങിയവര്‍ ഉള്‍പെടെ സുലൈമാനിയെ കൊല്ലാന്‍ ഉത്തരവിട്ട സൈനിക കമാന്‍ഡര്‍മാരെയും കൊല്ലുമെന്നും ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2020ല്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യം. 

Keywords: News,World,international,Gulf,Dubai,Iran,Threat,Donald-Trump,Iran,Ukraine,Media, 'We Are Looking To...:' Iran Commander's Warning For Donald Trump

Post a Comment