വയനാട്: (www.kvartha.com) ഹെല്‍മറ്റ് ധരിച്ചെത്തി തുടര്‍ചയായി മദ്യം മോഷ്ടിച്ച പ്രതി പൊലീസ് പിടിയില്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മുട്ടില്‍ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. കല്‍പറ്റ ബിവറേജ് കോര്‍പറേഷന്റെ പ്രീമിയം ഔട് ലെറ്റില്‍ നിന്നാണ് സ്ഥിരമായി മദ്യം മോഷ്ടിച്ചത്.
ഔട് ലെറ്റ് മാനേജരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പല ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ ഔട് ലെറ്റിലെ ജീവനക്കാര്‍ കല്‍പറ്റ പൊലീസിന് കൈമാറിയിരുന്നു. വില കൂടിയ ചില മദ്യ കുപ്പികള്‍ കാണാതായത് ശ്രദ്ധയില്‍പെട്ടതോടെയാണ് സിസിടിവി പരിശോധിച്ചത്.
വില കൂടിയ മദ്യം ഒളിപ്പിച്ചശേഷം വില കുറഞ്ഞ ബിയര്‍ വാങ്ങി ഔട്‌ലെറ്റില്‍നിന്ന് പുറത്തേക്ക് പോകുന്നതാണ് സി സി ടി വി ദൃശ്യങ്ങളിലുള്ളത്. വയനാട്ടിലെ കല്‍പറ്റ ബീവറേജ് കോര്‍പറേഷനില്‍ നിന്ന് ഇയാള്‍ പല തവണ മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Arrested,Accused,CCTV,Liquor,theft,Police,Complaint, Wayanad: Stealing liquor from Beverage Corporation accused arrested