കല്‍പറ്റ: (www.kvartha.com) ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിനെ മൂന്നംഗസംഘം ആക്രമിച്ചതായി പരാതി. ബത്തേരി സ്റ്റേഷനിലെ എഎസ്‌ഐ തങ്കന്‍, ഡ്രൈവര്‍ അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍പെട്ട കാറിലെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഞായറാഴ്ച രാത്രി 10 മണിയോടെ ബീനാച്ചിപുതുക്കാട് ജങ്ഷനിലാണ് സംഭവം. സംഭവത്തില്‍ ബത്തേരി സ്വദേശികളായ രഞ്ജു, കിരണ്‍ ജോയി, ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്തതായും പരാതിയില്‍ പറയുന്നു.
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് യുവാക്കളും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായതോടെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെയാണ് ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News,Kerala,State,Wayanad,attack,Assault,Crime,Police men,police-station,Accused,Accident,Local-News, Wayanad: Policemen attacked in Batheri