Follow KVARTHA on Google news Follow Us!
ad

Found Dead | 2 ദിവസം മുന്‍പ് കാണാതായ യുവതി വീടിന് സമീപത്തെ മറ്റൊരാളുടെ പറമ്പില്‍ മരിച്ച നിലയില്‍

Wayanad: Missing woman found dead in mananthavady#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മാനന്തവാടി: (www.kvartha.com) വയനാട്ടില്‍ കാണാതായ യുവതിയെ മറ്റൊരാളുടെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തേസ്യയുടെ വീടിന് സമീപത്തെ ഒരു വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

News,Kerala,State,Wayanad,Local-News,Missing,Death,Found Dead,Police, Wayanad: Missing woman found dead in Mananthavady


തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ യുവതിക്ക് വേണ്ടി തെരച്ചില്‍ നടന്നുവരികയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
മാനന്തവാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി വയനാട് ഗവ. മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. 

നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: വിനീഷ് ജോസ്. മക്കള്‍: അല്‍ജിന്‍ ജോസ് ജോസഫ്, അല്‍ജിയ റോസ്, ആന്‍ സേവ്യര്‍.

Keywords: News,Kerala,State,Wayanad,Local-News,Missing,Death,Found Dead,Police, Wayanad: Missing woman found dead in Mananthavady

Post a Comment