Follow KVARTHA on Google news Follow Us!
ad

Idukki Dam | ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു; 2 മാസം വൈദ്യുതി ഉല്‍പാദനത്തിനുള്ള വെള്ളം മാത്രം

Water level in Idukki Dam has come down drastically#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വന്‍തോതില്‍ ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോള്‍. 2354.74 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. എന്നാലിപ്പോഴുള്ളത് 49.50 ശതമാനത്തോളം മാത്രം.

ഇപ്പോഴത്തെ അളവില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ രണ്ടുമാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പാദനം നിര്‍ത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടത്. 

News,Kerala,State,Idukki,Dam,Water,Electricity,Top-Headlines,Latest-News,Weather,Rain, Water level in Idukki Dam has come down drastically


നിലവില്‍ അഞ്ചു ദശലക്ഷം യൂനിറ്റോളം വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാല്‍ ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഉല്‍പാദനം കൂട്ടിയാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

തുലാവര്‍ഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തില്‍ കുറയാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഇതേ ദിവസം വരെ 3287 മിലീമീറ്റര്‍ മഴ കിട്ടി. എന്നാലിത്തവണ കിട്ടിയത് 3743 മിലിമീറ്റര്‍. അതായത് 456 മിലിമീറ്ററിന്റെ കുറവ്.

Keywords: News,Kerala,State,Idukki,Dam,Water,Electricity,Top-Headlines,Latest-News,Weather,Rain, Water level in Idukki Dam has come down drastically

Post a Comment