Follow KVARTHA on Google news Follow Us!
ad

Rahul Gandhi | ജമ്മു കശ്മീരില്‍ അവധി ആഘോഷിച്ച് രാഹുല്‍ ഗാന്ധി; മഞ്ഞുമലകളില്‍ സ്‌കീയിംഗ് നടത്തുന്ന വീഡിയോ

Watch: Rahul Gandhi Hits Ski Slopes On 'Perfect Vacation' In Gulmarg#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരില്‍ അവധി ആഘോഷിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഞ്ഞുമലകളില്‍ സ്‌കീയിംഗ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രാഹുല്‍ സ്‌കീയിംഗ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹം അവധിക്കാലം ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും 12 സംസ്ഥാനങ്ങളിലുമായി 3970 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴിഞ്ഞ മാസമാണ് ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി പൂര്‍ത്തീകരിച്ചത്. 

News,National,India,New Delhi,Rahul Gandhi,Video,Social-Media,Kashmir, Jammu,Twitter,Congress,Politics,party,Latest-News, Watch: Rahul Gandhi Hits Ski Slopes On 'Perfect Vacation' In Gulmarg


സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തില്‍ നിന്ന് സ്‌കീയിംഗ് നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. കനത്ത സുരക്ഷാ വലയങ്ങള്‍ക്കുള്ളിലായിരുന്നു സ്‌കീയിംഗ്. രണ്ട് ദിവസത്തെ വ്യക്തിപരമായ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗയിലെത്തിയത്.

അദ്ദേഹത്തെ തിരിച്ചറിഞ്ഞ് നിരവധി വിനോദ സഞ്ചാരികള്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫികളെടുത്തു. താഴ് വരരയിലെ ഒരു സ്വകാര്യ ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് സൂചനയുണ്ട്. 

Keywords: News,National,India,New Delhi,Rahul Gandhi,Video,Social-Media,Kashmir, Jammu,Twitter,Congress,Politics,party,Latest-News, Watch: Rahul Gandhi Hits Ski Slopes On 'Perfect Vacation' In Gulmarg

Post a Comment