ന്യൂഡെൽഹി: (www.kvartha.com) അപകടത്തിൽപ്പെട്ട മൃഗങ്ങളെയും പക്ഷികളെയും രക്ഷിക്കാൻ മനുഷ്യർ ശ്രമിക്കുന്നത് സന്തോഷകരമായ കാര്യമാണ്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, മരിക്കുമായിരുന്ന പക്ഷിയെ ഗ്രാമീണനായ ഒരു ഇന്ത്യക്കാരൻ തന്റെ ജീവൻ പണയപ്പെടുത്തി രക്ഷിക്കുന്നത് കാണാം.
'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസറായ സുരേന്ദർ മെഹ്‌റയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു മനുഷ്യൻ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വൈദ്യുതി തൂണിൽ കയറുന്നതും പട്ടം പറത്താൻ ഉപയോഗിക്കുന്ന നൂലിലോ മറ്റോ കുടുങ്ങിയ പക്ഷിയെ പിടിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് ശ്രദ്ധാപൂർവം ഇറങ്ങിവന്ന് പക്ഷിയെ വിടുവിക്കാൻ നൂൽ പതിയെ നീക്കം ചെയ്യുന്നു. നന്മയാർന്ന പ്രവൃത്തിക്ക് നെസ്റ്റിസൻസിൽ നിന്ന് വലിയ കയ്യടിയാണ് ലഭിച്ചത്.
जीयो और जीने दो .. 🦅
— Surender Mehra IFS (@surenmehra) February 4, 2023
Because every life is important.#BirdLife #BirdRescue #Wildlife #nature
@susantananda3
@ipskabra pic.twitter.com/MmaJgt1BZA
Keywords: News,National,India,help,New Delhi,Social-Media,Video,Electricity, Watch: Man climbs electric pole to save bird stuck in wire