ലക്‌നൗ: (www.kvartha.com) കോടതിക്കുള്ളില്‍ കടന്നുകയറിയ പുലിയുടെ ആക്രമണത്തില്‍ അഭിഭാഷകര്‍ അടക്കം 14 പേര്‍ക്ക് പരുക്കേറ്റു. ഗാസിയബാദിലെ കവിനഗറില്‍ ജില്ലാക്കോടതി സമുച്ചയത്തിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ആകെ അഞ്ച് അഭിഭാഷകര്‍ക്കാണ് പരുക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് നാലിന് ആണ് പുലി കോടതിസമുച്ചയത്തിന്റെ ഒന്നാം നിലയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജനങ്ങള്‍ പരക്കം പായാന്‍ തുടങ്ങി. അഭിഭാഷകര്‍ മുറിക്കുള്ളില്‍ കയറി കതകടച്ചു. ബഹളം കേട്ടു വിരണ്ടോടിയ പുലി കോടതി പരിസരത്തുള്ള ഷൂ നന്നാക്കുന്ന ആളെയും പൊലീസുകാരനെയും ആക്രമിച്ചു. ഒരു വടിയുമായി പുലിയെ ഓടിക്കാനെത്തിയ അഭിഭാഷകനും പരുക്കേറ്റു.
ഒടുവില്‍ നാല് മണിക്കൂര്‍ നീണ്ട പരിഭ്രാന്തിക്കൊടുവില്‍ പുലിയെ വനംവകുപ്പ് അധികൃതര്‍ കൂട്ടിലാക്കി. അധികൃതര്‍ മയക്കുവെടി വച്ചാണ് വനം വകുപ്പ് പുലിയെ മെരുക്കിയത്. ഇതിന് മുന്‍പ് കോടതിവളപ്പില്‍ നിന്നും പരിസരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.
#WATCH | Several people injured as leopard enters Ghaziabad district court premises in Uttar Pradesh pic.twitter.com/ZYD0oPTtOl
— ANI (@ANI) February 8, 2023
Keywords: News,National,Lucknow,Uttar Pradesh,attack,Animals,Court,Injured,Video,Social-Media, Watch: Leopard Enters Ghaziabad Court, Attacks Many