കണ്ണൂര്‍: (www.kvartha.com) ദേശീയതലത്തില്‍ മുസ്ലിം ലീഗിന്റെ ഔന്നിത്യം ഉയര്‍ത്തിപ്പിടിക്കുകയും ലോകരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെയും ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെയും സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ഇ അഹ് മദ് എന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബ്. സന്ദര്‍ശനാര്‍ഥം കണ്ണൂരില്‍ എത്തിയ അദ്ദേഹം ഇ അഹ് മദ് സാഹിബിന്റെ ഖബര്‍ സിയാറത്ത് ചെയ്തതിനു ശേഷം മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ കാലം മുതല്‍ തന്നെ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ സംഘടനാ പ്രവര്‍ത്തനത്തിന് പേരും പെരുമയും നേടിയ ജില്ലാ കമിറ്റിയാണ് കണ്ണൂരിലേതെന്നും പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ അഹ് മദ് സാഹിബിന്റെ പാത പിന്തുടര്‍ന്നു അതിനേക്കാള്‍ ശക്തമായ വിധത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ജില്ലാ കമിറ്റിയാണ് കണ്ണൂരിലേതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. വളരെ നല്ല നിലയില്‍ സജ്ജീകരിച്ചിട്ടുള്ള ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ആയ ബാഫഖി തങ്ങള്‍ സൗധം അദ്ദേഹം സന്ദര്‍ശിച്ചു. ഓഫീസിന്റെയും പാര്‍ടിയുടെയും പ്രവര്‍ത്തനത്തില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ തമിഴ്‌നാട് സംസ്ഥാന മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി കെ എം അബൂബകര്‍, എംഎസ്എഫ് ദേശീയ ജെനറല്‍ സെക്രടറി സി എച് മുഹമ്മദ് അര്‍ശദ് എന്നിവരോടൊപ്പം എത്തിയ ഖാദര്‍ മൊയ്തീന്‍ സാഹിബിനെ ജില്ലാ മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി ഭാരവാഹികളായ വി പി വമ്പന്‍, ടി എ തങ്ങള്‍, കെ ടി സഹദുള്ള എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ ജില്ലാ ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. കെ എം അബൂബകര്‍, സി എച് മുഹമ്മദ് അര്‍ശദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികള്‍ക്ക് പുറമെ വനിതാ ജില്ലാ പ്രസിഡന്റ് സി സീനത്ത്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തില്‍, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ഫാറൂഖ് വട്ടപ്പൊയില്‍, പിസി അഹ് മദ് കുട്ടി, സി എറമുള്ളാന്‍, റിയാസ് കാനച്ചേരി, സൈനുദ്ദീന്‍ മൗവഞ്ചേരി, എംപി മുഹമ്മദലി, ബി കെ അഹ് മദ് , അസ്ലം പാറേത്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: Warm welcome to Prof. Khader Moiteen in Kannur, Kannur, News, Visit, Muslim-League, Kerala.