Criticized | തൃത്താലയിലെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കല്‍; സര്‍കാരിനെയും സിപിഎമിനെയും രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതില്‍ സര്‍കാരിനെയും സിപിഎമിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം.

പഴയ കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ (എകെജി) ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമുകാരെന്നും ബല്‍റാം ആരോപിച്ചു.
Aster_MIMS

Criticized | തൃത്താലയിലെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കല്‍; സര്‍കാരിനെയും സിപിഎമിനെയും രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നാല് കോണ്‍ഗ്രസ്, യൂത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പൊലീസിന്റെ പ്രകോപനത്തിന് മറുപടി എന്ന നിലയില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചുവെന്നും ബല്‍റാം ഫേസ്ബുകില്‍ കുറിച്ചു.

വിടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്:

പഴയ കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ എന്നത് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലന്‍ ഢ/ട സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.

ആ എ.കെ.ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്‍ ഒരു പരിപാടിക്കു വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പുലര്‍ച്ചെ 6 മണിക്കു മുമ്പാണ് നിരവധി പൊലീസുകാര്‍ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുത്തിയത്.

പൊലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ രണ്ട് സ്ഥലങ്ങളില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂര്‍ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാര്‍.

 

Keywords: VT Balram FB Post against CPM and LDF Govt, Palakkad, CPM, Criticism, Facebook Post, Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia