Follow KVARTHA on Google news Follow Us!
ad

Zelensky | റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനെ അദ്ദേഹത്തിന്റെ അടുത്ത ആളുകളിലൊരാള്‍ തന്നെ കൊലപ്പെടുത്തും; അധിനിവേശത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ പ്രവചനവുമായി സെലന്‍സ്‌കി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍Ukraine,News,Russia,Prophet,Killed,World,
കീവ്: (www.kvartha.com) റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനെ അദ്ദേഹവുമായി അടുത്തു ബന്ധമുള്ള ആളുകളിലൊരാള്‍ തന്നെ കൊലപ്പെടുത്തുമെന്ന പ്രവചനവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. 

Vladimir Putin Will Be Killed By His Inner Circle, Claims Ukraine's Zelensky, Ukraine, News, Russia, Prophet, Killed, World

ഒരു യുക്രൈന്‍ ഡോകുമെന്ററിയിലാണ് സെലെന്‍സ്‌കി പ്രവചനം നടത്തിയിരിക്കുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്ന വെള്ളിയാഴ്ചയാണ് ഡോകുമെന്ററി പുറത്തുവന്നത്. റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് പുട്ടിന്‍ ദുര്‍ബലനാകുന്ന സമയം വരുമെന്നും, ആ സമയത്ത് അടുപ്പക്കാരില്‍ ആരെങ്കിലും പുട്ടിനെ കൊലപ്പെടുത്തുമെന്നാണ് സെലന്‍സ്‌കിയുടെ വാദം.

സെലന്‍സ്‌കിയുടെ വാക്കുകള്‍:

'പുട്ടിന്റെ ഭരണം ദുര്‍ബലമാകുന്നതായി രാജ്യം മനസ്സിലാക്കുന്ന ഒരു സമയം തീര്‍ചയായും വരും. അന്നേരം വേട്ടക്കാര്‍ ചേര്‍ന്ന് ആ വേട്ടക്കാരനെ തീര്‍ക്കും. ഒരു കൊലപാതകിയെ കൊലപ്പെടുത്താന്‍ അവര്‍ കാരണം തേടും. കോംറോവിന്റെയും സെലെന്‍സ്‌കിയുടെയും വാക്കുകള്‍ തീര്‍ചയായും അവര്‍ ഓര്‍മിക്കും. കൊലപാതകിയെ തീര്‍ക്കാന്‍ അവര്‍ക്കു കാരണം ലഭിക്കും. ഇത് നടക്കുമോ എന്നുചോദിച്ചാല്‍ തീര്‍ചയായും നടക്കുമെന്നാണ് മറുപടി. എപ്പോള്‍ എന്നുചോദിച്ചാല്‍ അത് എനിക്കറിയില്ല, എന്നും സെലന്‍സ്‌കിയെ ഉദ്ധരിച്ച് 'ന്യൂസ് വീക്' റിപോര്‍ട് ചെയ്തു.

പുട്ടിനെതിരെ അദ്ദേഹത്തിന്റെ അനുചര വൃത്തത്തിനുള്ളില്‍ അതൃപ്തി പുകയുന്നതായുള്ള റിപോര്‍ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അതിനിടെയാണ് അടുത്ത ആള്‍ക്കാരിലൊരാള്‍ അദ്ദേഹത്തെ വധിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രവചനം.

യുക്രൈന്‍ യുദ്ധമുഖത്ത് റഷ്യന്‍ സൈനികര്‍ പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പുട്ടിനെതിരെ അടുത്ത വൃത്തങ്ങളില്‍ അതൃപ്തി വ്യാപകമാണെന്നും ദ് വാഷിങ്ടന്‍ പോസ്റ്റ്' റിപോര്‍ട് ചെയ്തിരുന്നു.

Keywords: Vladimir Putin Will Be Killed By His Inner Circle, Claims Ukraine's Zelensky, Ukraine, News, Russia, Prophet, Killed, World.

Post a Comment