Follow KVARTHA on Google news Follow Us!
ad

Investigation | ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; നിര്‍ണായക നീക്കവുമായി പൊലീസ്; സംഭവദിവസം ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Allegation,hospital,Medical College,CCTV,Police,Kerala
കോഴിക്കോട്: (www.kvartha.com) ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡികല്‍ കോളജിലെത്തിയപ്പോള്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിനു പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു.

Viswanathan's death: Details of all bystanders collected, Kozhikode, News, Allegation, Hospital, Medical College, CCTV, Police, Kerala

നിലവില്‍ 450 പേരുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഈ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. വിശ്വനാഥനെ തടഞ്ഞുവച്ച ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇതു സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസവത്തിനായി മെഡികല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ബിന്ദു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ആശുപത്രി മുറ്റത്തു കൂട്ടിരിപ്പുകാര്‍ക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥന്‍ കാത്തുനിന്നത്.

വ്യാഴാഴ്ച ഇവിടെയുണ്ടായിരുന്ന ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥന്‍ മോഷ്ടാവാണെന്നും ആരോപിച്ച് ചിലര്‍ ബഹളം വച്ചു. ചിലര്‍ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിന്റെ ഷര്‍ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കോഴിക്കോട് ഗവ. മെഡികല്‍ കോളജ് ആശുപത്രിക്കു സമീപത്തെ കുറ്റിക്കാടിനടുത്തു നിന്നാണ് ഷര്‍ടും കണ്ടെടുത്തത്. ഷര്‍ടില്‍ ചെളി പുരണ്ടിട്ടുണ്ട്. പോകറ്റില്‍ നിന്ന് 140 രൂപയും കണ്ടെടുത്തു. ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്ത അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.

Keywords: Viswanathan's death: Details of all bystanders collected, Kozhikode, News, Allegation, Hospital, Medical College, CCTV, Police, Kerala.

Post a Comment