Follow KVARTHA on Google news Follow Us!
ad

Virat Kohli | മകള്‍ വാമികയ്‌ക്കൊപ്പം ട്രകിംഗ് ആസ്വദിച്ച് കോലിയും അനുഷ്‌കയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Mumbai,News,Sports,Cricket,Virat Kohli,Social Media,National,
മുംബൈ: (www.kvartha.com) മകള്‍ വാമികയ്‌ക്കൊപ്പം ട്രകിംഗ് ആസ്വദിച്ച് കോലിയും അനുഷ്‌കയും. കോലിയും അനുഷ്‌കയും തങ്ങളുടെ തിരക്കുകള്‍ക്കിടയിലും മകള്‍ക്കൊപ്പം സമയം ചിലവഴിക്കാറുണ്ട്. തങ്ങള്‍ സന്ദര്‍ശിക്കാറുള്ള സ്ഥലങ്ങളിലെ ചിത്രങ്ങളെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

കഴിഞ്ഞ ദിവസം ഇരുവരും മകള്‍ വാമികയ്ക്കൊപ്പം ഋഷികേശിലെ സ്വാമി ദയാനന്ദഗിരി ആശ്രമത്തിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മൂവരും ട്രകിംഗ് നടത്തുന്നതിന്റെ ചിത്രങ്ങളാണ് താരദമ്പതികള്‍ പങ്കിട്ടത്. വിരാട് കോലി പങ്കുവെച്ച ചിത്രത്തില്‍ മൂവരുടേയും മുഖം വ്യക്തമല്ല. വിരാട് ഒരു ഹൂഡി, ട്രാക്സ്, സ്‌പോര്‍ട്‌സ് ഷൂ എന്നിവ ധരിച്ചിരിക്കുന്നതായി കാണാം.

Virat Kohli carries daughter Vamika on his shoulders as they trek with Anushka Sharma in Rishikesh. See pics, Mumbai, News, Sports, Cricket, Virat Kohli, Social Media, National

താരത്തിന്റെ പുറകില്‍ ഒരു വലിയ ബാഗും ഉണ്ട്. അതിലാണ് പ്രിയപ്പെട്ട
മകള്‍ വാമികയെ എടുത്തിരിക്കുന്നത്. കുട്ടി താരവും മാതാപിതാക്കളോടൊപ്പം ട്രകിംഗ് ആസ്വദിക്കുകയാണ്. വിരാടിന് രണ്ടടി മുന്നിലായി അനുഷ്‌ക കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് നടക്കുന്ന ചിതുവുമുണ്ട്. അനുഷ്‌ക ശര്‍മയും അവരുടെ ട്രകിംഗില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വിരാട് കോലി മകള്‍ വാമികയെ നദിയിലെ വെള്ളത്തില്‍ കൈ തൊടുവിക്കാന്‍ ശ്രമിക്കുന്നതിന്റേയും ചിത്രങ്ങള്‍ കാണാം.


Keywords: Virat Kohli carries daughter Vamika on his shoulders as they trek with Anushka Sharma in Rishikesh. See pics, Mumbai, News, Sports, Cricket, Virat Kohli, Social Media, National.

Post a Comment