Virat Kohli | ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ്; ഡെല്‍ഹിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്ലി; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഓസ്ട്രേലിയയ്ക്കെതിരായ ഡെല്‍ഹി ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലി മികച്ച നേട്ടം കൈവരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25,000 റണ്‍സ് തികച്ച് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ആദ്യ ഇന്നിംഗ്സില്‍ 44ഉം രണ്ടാം ഇന്നിംഗ്സില്‍ 20ഉം റണ്‍സാണ് കോഹ്ലി നേടിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ് തികയ്ക്കുന്ന ക്രിക്കറ്റ് താരമായി മാറിയ കോഹ്ലി സൂപ്പര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തു.
        
Virat Kohli | ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ്; ഡെല്‍ഹിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്ലി; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു

തന്റെ 549-ാം രാജ്യാന്തര ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. മറുവശത്ത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിനായി 577 ഇന്നിംഗ്സുകള്‍ കളിച്ചു. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 588 ഉം, മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് 594 ഉം, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര 608 ഉം മഹേല ജയവര്‍ധനെയും 701 ഉം ഇന്നിംഗ്സുകളില്‍ നിന്നാണ് 25,000 റണ്‍സ് തികച്ചത്.

രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്ലിയുടെ പ്രകടനം
(ഫോര്‍മാറ്റ് - മാച്ച് - ഇന്നിങ്സ് - റണ്‍സ് - സെഞ്ചുറി)

ടെസ്റ്റ് - 106 - 180 - 8195 - 27
ഏകദിനം - 271 - 262 - 12809 - 46
ടി20 - 115 - 107 - 4008 - 1
ആകെ - 492 - 549 - 25012 - 74

മത്സരത്തില്‍ കോഹ്ലി വേഗത്തില്‍ പുറത്തായെങ്കിലും ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 263 റണ്‍സ് നേടിയിരുന്നു. അതേ സമയം ഇന്ത്യന്‍ ടീമിന് 262 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സില്‍ ഒരു റണ്‍സ് ലീഡ്. എന്നാല്‍, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയന്‍ ടീം 113 റണ്‍സില്‍ ഒതുങ്ങി. ഇതോടെ 115 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

Keywords:  Latest-News, National, Top-Headlines, New Delhi, Virat Kohli, Sports, Cricket, Record, Runs, Cricket Test, Sachin Tendulker, Virat Kohli breaks Sachin's world record, scripts history with fastest 25000 international runs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia