ലക്‌നൗ: (www.kvartha.com) വിവാഹവിരുന്നില്‍ വരന്റെ അമ്മാവന് കഴിക്കാന്‍ പനീര്‍ കിട്ടിയില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പ്രചരിക്കുന്ന വീഡിയോയില്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ചിലര്‍ ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും കാണാം.
വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില്‍ വരന്റെ അമ്മാവന് പനീര്‍ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡിജെയ്‌ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരന്റെ വസ്ത്രം ധരിച്ച ഒരാളെ നിലത്തിട്ടു ചവിട്ടുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇരുവിഭാഗങ്ങളും ഒത്തുതീര്‍പ്പില്‍ എത്തിയതിനാല്‍ പിന്നീട് വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചു. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ വൈറലായ വീഡിയോ കണ്ടത്.
Keywords: Violent fight breaks after groom's uncle was not served paneer in UP wedding, viral video SHOCKS internet, News, Social Media, Clash, Police, Custody, National, News.शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो....
— Aditya Bhardwaj (@ImAdiYogi) February 9, 2023
यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV