Follow KVARTHA on Google news Follow Us!
ad

Bizarre | 24 തരം വിഭവങ്ങളും കൂടാതെ 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും; വളക്കാപ്പും ആഘോഷമാക്കി; ഗര്‍ഭിണിയായ പശുവിന് ബേബി ഷവര്‍ നടത്തി ഗ്രാമവാസികള്‍; ചടങ്ങില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയത് പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ സ്ത്രീകളടക്കം 500 -ലധികം ആളുകള്‍

Villagers perform baby shower for pregnant cow in Tamil Nadu#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com) കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ കല്ലുറുച്ചി ജില്ലയില്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് നടത്തിയ ഒരു ബേബി ഷവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാരണം ആ ബേബി ഷവര്‍ ആഘോഷങ്ങള്‍ നടത്തിയത് ഗര്‍ഭിണിയായ ഒരു പശുവിന് വേണ്ടിയായിരുന്നു. 

ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച 500 -ലധികം ആളുകള്‍ കല്ല്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്തിന് സമീപം ഒത്തുകൂടി. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകള്‍ പശുവിന് 24 തരം വിഭവങ്ങള്‍ സമ്മാനിച്ചു, കൂടാതെ 48  ഇനം വ്യത്യസ്ത സമ്മാനങ്ങളും നല്‍കി. പശുവിന്റെ കൊമ്പില്‍ പല വര്‍ണത്തിലുള്ള വളകള്‍ ചാര്‍ത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി. 

News,National,India,chennai,Tamilnadu,Cow,Local-News,Festival,Religion, Villagers perform baby shower for pregnant cow in Tamil Nadu


ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുള്‍താരം തിരുപൂരസുന്ദരിയമ്മൈ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പശു. ചടങ്ങില്‍ പങ്കെടുത്തവര്‍ പാട്ടും നൃത്തവുമായി ചടങ്ങ് ഗംഭീരമാക്കിയപ്പോള്‍ ക്ഷേത്ര ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ പശുക്കള്‍ക്ക് ബേബി ഷവര്‍ നടത്തുന്ന ചടങ്ങ് ദൈവഭാരായി എന്നാണ് അറിയപ്പെടുന്നത്. ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നതനുസരിച്ച് അംശവേണി എന്ന പശുവിന്റെ ദൈവഭാരായി ചടങ്ങാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് ആഘോഷമായി നടത്തിയത്.

Keywords: News,National,India,chennai,Tamilnadu,Cow,Local-News,Festival,Religion, Villagers perform baby shower for pregnant cow in Tamil Nadu

Post a Comment