Follow KVARTHA on Google news Follow Us!
ad

Arrested | 'കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thrissur,News,Arrested,Vigilance,Complaint,Kerala,
തൃശ്ശൂര്‍: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
മതിലകം ബ്ലോകിന്റെ കീഴിലുള്ള വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പിആര്‍ വിഷ്ണുവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചക്ക് 11.45 ഓടെയാണ് സംഭവം.

കൈപ്പമംഗലം ഗ്രാമപഞ്ചായത് ഓഫീസിലെ വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ മുറിയില്‍ വച്ച് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിഷ്ണുവിനെ വിജിലന്‍സ് സംഘം കൈയോടെ അറസ്റ്റു ചെയ്യുകയായിരുന്നു.

Vigilance arrested village extension officer while accepting bribe, Thrissur, News, Arrested, Vigilance, Complaint, Kerala

സംഭവം ഇങ്ങനെ:

കൈപ്പമംഗലം ഗ്രാമപഞ്ചായതിലെ ഒമ്പതാം വാര്‍ഡിലെ അംഗവും, പരാതിക്കാരനുമായ ശഫീകിന്റെ വാര്‍ഡില്‍പ്പെട്ട ശഹര്‍ബാന്‍ എന്നയാള്‍ക്ക് വീടിന്റെ അറ്റകുറ്റപണിക്കായി 2021-2022 സാമ്പത്തികവര്‍ഷത്തില്‍ അനുവദിച്ച രണ്ടാം ഗഡു തുകയായ 25,000 രൂപ അനുവദിക്കുന്നതിന് പ്രോജക്ടിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു വ്യാഴാഴ്ച രാവിലെ സ്ഥല പരിശോധനക്ക് എത്തിയ സമയം പണം അനുവദിക്കണമെങ്കില്‍ ശഹര്‍ബാനോട് 1,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ശഹര്‍ബാന്‍ ഈ വിവരം പഞ്ചായത് അംഗത്തെ അറിയിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്കുശേഷം ശഫീക് വിലേജ് എക്റ്റന്‍ഷന്‍ ഓഫീസറെ ചെന്ന് കണ്ടപ്പോള്‍ 1,000 രൂപ കൈക്കൂലി വാങ്ങി നല്‍കാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് ശഫീക് വിവരം വിജിലന്‍സ്, തൃശൂര്‍ യൂനിറ്റ് ഡിവൈ എസ് പി ജിംപോളിനെ അറിയിച്ചു. അദ്ദേഹം ഒരുക്കിയ കെണിയിലാണ് ഉദ്യോഗസ്ഥന്‍ വലയിലായത്. അറസ്റ്റിലായ പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ഉത്തരവായി.

Keywords: Vigilance arrested village extension officer while accepting bribe, Thrissur, News, Arrested, Vigilance, Complaint, Kerala.

Post a Comment