Follow KVARTHA on Google news Follow Us!
ad

Trap | പുലിക്ക് വച്ച കൂട്ടില്‍ കുടുങ്ങി യുവാവ്; പിന്നീട് സംഭവിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,forest,Trapped,Video,National,
ന്യൂഡെല്‍ഹി: (www.kvartha.com) പുള്ളിപ്പുലിയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് യുവാവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹര്‍ ഗ്രാമത്തിലാണ് സംഭവം. പുലിക്കെണിയിലെ പൂവന്‍കോഴിയെ പിടികൂടാന്‍ കൂട്ടില്‍ കയറിയപ്പോള്‍ യുവാവ് അതിനകത്ത് അകപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.

കോഴിയെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട് അടയുകയായിരുന്നു. ഗ്രാമത്തില്‍ പുലി അലഞ്ഞു തിരിയുന്നത് ശ്രദ്ധയില്‍പെട്ടാണ് പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചതെന്ന് വനം വകുപ്പ് ഓഫീസര്‍ രാധേഷ്യം പറഞ്ഞു.
കൂട്ടില്‍ ഒരു പൂവന്‍ കോഴി ഉണ്ടായിരുന്നു. യുവാവ് കെണിയില്‍ കയറി പൂവന്‍കോഴിയെ പിടിച്ചതോടെ കൂട് അടഞ്ഞു.

Video: UP Man Stuck In Cage Meant For Leopard. He Fell For The Bait,New Delhi, News, Forest, Trapped, Video, National

തുടര്‍ന്ന് കൂട് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ സഹായത്തിനായി സമീപവാസികളോട് ആവശ്യപ്പെട്ടു. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ മോചിപ്പിക്കുകയായിരുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും പുള്ളിപ്പുലികള്‍ ഇറങ്ങുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഗാസിയാബാദില്‍ പുള്ളിപ്പുലി കോടതി വളപ്പില്‍ പ്രവേശിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പിന്നീട് പുലിയെ പിടികൂടി.

Keywords: Video: UP Man Stuck In Cage Meant For Leopard. He Fell For The Bait,New Delhi, News, Forest, Trapped, Video, National.

Post a Comment