Follow KVARTHA on Google news Follow Us!
ad

Abusing | വകുപ്പ് അവലോകന യോഗത്തിനിടെ മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ജൂനിയര്‍ ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; നടപടി എടുക്കണമെന്ന് ആവശ്യം, വ്യാപക പ്രതിഷേധം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Patna,Allegation,Video,Protesters,National,News,
പട്‌ന: (www.kvartha.com) വകുപ്പ് അവലോകന യോഗത്തിനിടെ ബിഹാറിലെ മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ജൂനിയര്‍ ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രബേഷനിലുള്ള ജീവനക്കാരനെയാണ് വകുപ്പ് അവലോകന യോഗത്തിനിടെ കെ കെ പതക് എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചത്. സംഭവത്തില്‍ ബിഹാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അസോസിയേഷന്‍ അപലപിച്ചു. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Video Of Bihar Bureaucrat Abusing Junior Officer Lands Him In Trouble, Patna, Allegation, Video, Protesters, National, News

'ഇവിടെയുള്ള ആളുകള്‍ ഇങ്ങനെയാണ്. ചെന്നൈയില്‍ ആളുകള്‍ നിയമം അനുസരിക്കും. ഇവിടെ ആരെങ്കിലും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് കണ്ടിട്ടുണ്ടോ? ചുവപ്പ് സിഗ്‌നലില്‍ പോലും ഹോണടിക്കുന്നവരാണ് ഇവിടത്തുകാര്‍' എന്നുപറഞ്ഞാണ് പ്രൊഹിബിഷന്‍ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി പതക് യോഗത്തില്‍ കുറ്റപ്പടുത്തിയത്. കൂടാതെ, ഡെപ്യൂടി കലക്ടറെ വ്യക്തിഗതമായും അധിക്ഷേപിച്ചു. മറ്റു ജീവനക്കാരുടെ മുന്നില്‍ വെച്ച് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ മാപ്പ് പറഞ്ഞിട്ടുപോലും അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാക്കാം.

പതകിനെ സര്‍വീസില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് ബിഹാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അസോസിയേഷന്‍ (ബാസ) ആവശ്യപ്പെട്ടു. പ്രൊഹിബിഷന്‍ ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപല്‍ സെക്രടറി എന്ന നിലയില്‍ അദ്ദേഹം ബിഹാര്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആനറ് റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്നയാളാണെന്നും പരിശീലന കാലയളവില്‍ ബിഹാര്‍ ഉദ്യോഗസ്ഥരെ ഇദ്ദേഹം ഉപദ്രവിച്ചിട്ടുണ്ടെന്നും ബാസ പ്രസിഡന്റ് സുനില്‍ തിവാരി പറഞ്ഞു.

പൊതുമധ്യത്തില്‍ അപമാനിച്ചതിനെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ സംബന്ധിച്ച് എല്ലാ ഉദ്യോഗസ്ഥരും രോഷാകുലരാണ്. ഇദ്ദേഹത്തിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ചീഫ് സെക്രടറിയോടും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും സുനില്‍ തിവാരി വ്യക്തമാക്കി.

 

Keywords: Video Of Bihar Bureaucrat Abusing Junior Officer Lands Him In Trouble, Patna, Allegation, Video, Protesters, National, News.

Post a Comment