വാര്‍സോ: (www.kvartha.com) യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിമാനത്തിന്റെ പടിയില്‍ തെന്നിവീണു. യുക്രൈന്‍- പോളന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. പോളന്‍ഡിലെ വാര്‍സോയില്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലേക്ക് കയറവെ ബൈഡന്റെ കാലിടറുകയായിരുന്നു.
വിമാനത്തിന്റെ പടിക്കെട്ടിലൂടെ മുകളിലേക്കു കയറവെ ബൈഡന്‍ അപ്രതീക്ഷിതമായി കാലിടറി വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നു.
വീണിടത്തു നിന്ന് എഴുന്നേറ്റ് വേഗത്തില്‍ പടികള്‍ കയറി ബൈഡന്‍ വിമാനത്തിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം.
വീണിടത്തു നിന്ന് എഴുന്നേറ്റ് വേഗത്തില്‍ പടികള്‍ കയറി ബൈഡന്‍ വിമാനത്തിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം.
റഷ്യന്‍ അധിനിവേശത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ യുക്രൈന് പൂര്‍ണ പിന്തുണ അറിയിച്ചാണ് ബൈഡന്‍ യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള ബൈഡന്റെ മിന്നല്‍ സന്ദര്‍ശനം രഹസ്യവും നാടകീയവുമായിരുന്നു. പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് റഷ്യയെ മാത്രമാണ് വിവരം അറിയിച്ചത്.
അതേസമയം, വിമാനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ബൈഡന്‍ നേരത്തേയും കാലിടറി വീണിട്ടുണ്ട്. ജോര്‍ജിയയിലേക്ക് പുറപ്പെടാന്‍ വിമാനം കയറുന്നതിന് മുന്‍പും ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബെയ്‌സില്‍വച്ചുമാണ് ഇത്തരത്തില്‍ സംഭവിച്ചത്.
Keywords: News,World,international,Flight,Video,Social-Media,President, Video: Joe Biden Stumbles, Falls On Plane's Stairs While Leaving PolandBiden, once again, falls up the stairs on AF1…after the White House Doctor stated that, “Joe Biden remains a healthy, vigorous, 80-year-old male…who’s fit…” pic.twitter.com/IaVq64QF4k
— Liz Churchill (@liz_churchill8) February 22, 2023