Follow KVARTHA on Google news Follow Us!
ad

Video | യാത്രക്കാരുള്ള കാറിനെ കണ്ടെയ്‌നര്‍ ട്രക് റോഡില്‍ ഇടിച്ചുനിരക്കി കൊണ്ടുപോയത് 3 കിലോമീറ്ററോളം; വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Video: Drunk UP Man Drags Car With Container Truck, Narrow Escape For 4#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മീററ്റ്: (www.kvartha.com) യാത്രക്കാരുള്ള കാറിനെ കണ്ടെയ്‌നര്‍ ട്രക് റോഡില്‍
മൂന്ന് കിലോമീറ്ററോളം ഇടിച്ചുനിരക്കി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഈ സമയം, കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രക് കാറിലിടിച്ചെങ്കിലും നിര്‍ത്താതെ കാറിനെ നിരക്കി മുന്നോട്ടുപോയതോടെ യാത്രക്കാര്‍ ബഹളം വച്ച് ഉച്ചത്തില്‍ കരഞ്ഞു. എന്നിട്ടും ട്രക് നിര്‍ത്താതായപ്പോള്‍ അവര്‍ കാറില്‍നിന്നു പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. 

News,National,India,Crime,Accident,Travel,Passengers,Traffic,Police,Liquor,Social-Media, Video: Drunk UP Man Drags Car With Container Truck, Narrow Escape For 4


സംഭവം കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ട്രകിനെ പിന്തുടര്‍ന്ന് പോയ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ട്രക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

Keywords: News,National,India,Crime,Accident,Travel,Passengers,Traffic,Police,Liquor,Social-Media, Video: Drunk UP Man Drags Car With Container Truck, Narrow Escape For 4

Post a Comment