ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുശാന്ത നന്ദ വെള്ളിയാഴ്ച പങ്കിട്ട വീഡിയോ സമൂഹ മാധ്യമങ്ങളുടെ ഉള്ളുലയ്ക്കുകയാണ്. ഒരു കുഞ്ഞ് ലംഗൂര്‍ മരിച്ചുപോയ തന്റെ അമ്മയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്നതിന്റെ ഹൃദയഭേദകമായ വീഡിയോയായിരുന്നു അത്. ട്വിറ്ററില്‍ പങ്കിട്ട ദൃശ്യങ്ങള്‍ കാണുന്നവരില്‍ ഏറെ വേദനാജനകമായിരുന്നു.
'ഇത് എന്നെ ദീര്‍ഘകാലം വേട്ടയാടും. അസമില്‍ ഒരു ഗോള്‍ഡന്‍ ലംഗൂര്‍ റോഡില്‍ കൊല്ലപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഞ്ഞ് ഇപ്പോഴും അതിന്റെ കൈയിലാണ്'- എന്നാണ് നന്ദ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ കുറിച്ചത്.
അമിതവേഗതയില്‍ വന്ന വാഹനമിടിച്ച് മരിച്ച അമ്മയുടെ ജീവനറ്റ ശരീരത്തിന് മുകളില്‍ ഒരു കുഞ്ഞ് ലാംഗൂര്‍ അനിയന്ത്രിതമായി കരയുന്നതാണ് വീഡിയോ. കുഞ്ഞ് ലംഗൂര്‍ കരയുന്നതും അമ്മയുടെ മുഖത്ത് മുറുകെപ്പിടിച്ച് അവളെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം. ഇവരെ രണ്ടുപേരെയും ചുറ്റി നിരവധി ആളുകളും നില്‍ക്കുന്നുണ്ട്.
വീഡിയോയ്ക്ക് താഴെ സങ്കടവും ക്ഷോഭവും അടക്കം സമ്മിശ്രഭാവങ്ങളുടെ നിരവധി കമന്റുകളാണ് ആളുകള്‍ കുറിക്കുന്നത്. ചിലര്‍ ദാരുണമായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ അമര്‍ഷം പ്രകടിപ്പിച്ചു.
വിടപറച്ചിലുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. അത് മനുഷ്യനും മൃഗങ്ങള്‍ക്കും ഒരേപോലെ തന്നെയാണ്. അത്തരത്തില്‍ ഏറെ ഹൃദയഭേദകമായതാണ് ഈ വീഡിയോയും.
Keywords: News,National,India,New Delhi,Video,Social-Media,Animals,Accident, Death,Twitter, Video: Baby Langur Weeps After Mother's Tragic Death, Internet EmotionalThis will hunt me for a long long time💔💔
— Susanta Nanda (@susantananda3) February 24, 2023
A Golden langur assassinated on the road in Assam. The baby still in its arm not knowing what has befallen him.
I am informed that all steps are being taken to save the baby. pic.twitter.com/iMOcEHquZw