Follow KVARTHA on Google news Follow Us!
ad

Earth Quake | വെന്റിലേറ്റര്‍, പുതപ്പുകള്‍, അനസ്‌തേഷ്യ മെഷീനുകള്‍, മറ്റ് ഉപകരണങ്ങള്‍, മരുന്നുകള്‍; ഇന്‍ഡ്യയില്‍ നിന്നുള്ള സഹായവുമായി വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍കിയിലെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,Turkey,News,Earth Quake,Flight,hospital,Treatment,World,
അങ്കാറ: (www.kvartha.com) വെന്റിലേറ്റര്‍, പുതപ്പുകള്‍, അനസ്‌തേഷ്യ മെഷീനുകള്‍, മറ്റ് ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയും വഹിച്ചുള്ള ഇന്‍ഡ്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍കിയിലെത്തി. ഓപറേഷന്‍ ദോസ്ത് പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡ്യയില്‍ നിന്ന് സഹായവുമായി വ്യോമസേനയുടെ വിമാനം ഞായറാഴ്ച രാവിലെ തുര്‍കിയിലെത്തിയത്.

13 ടണ്‍ മെഡികല്‍ ഉപകരണങ്ങളും സിറിയയിലെ ദുരിത ബാധിതരെ സഹായിക്കാനായി 24ടണ്‍ സാധനങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. തുര്‍കി അംബാസഡര്‍ മെഹ് മത് ഇവ ഏറ്റുവാങ്ങി. ദുരന്തഭൂമികളില്‍ സജ്ജമാക്കിയ ഇന്‍ഡ്യന്‍ ആര്‍മിയുടെ ആശുപത്രിയില്‍ ഒരു ദിവസം 400 പേരെ ചികിത്സിക്കുന്നുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നു.

Ventilators, blankets, medicines among humanitarian aid cargo as 7th Indian aircraft lands in Turkey, Turkey, News, Earth Quake, Flight, Hospital, Treatment, World

തുര്‍കിയയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കടന്നു. തിങ്കളാഴ്ച പുലര്‍ചെയാണ് തുര്‍കി-സിറിയ അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. മണിക്കൂറുകള്‍ക്കു ശേഷം റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി. തുടര്‍ ചലനങ്ങള്‍ നിരവധി തവണ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

Keywords: Ventilators, blankets, medicines among humanitarian aid cargo as 7th Indian aircraft lands in Turkey, Turkey, News, Earth Quake, Flight, Hospital, Treatment, World.

Post a Comment