Follow KVARTHA on Google news Follow Us!
ad

VD Satheesan | കെ എസ് യു വനിതാ നേതാവിനെ അപമാനിച്ചെന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Politics,Police,Protesters,KSU,Controversy,Kerala,
കൊച്ചി: (www.kvartha.com) കെ എസ് യു വനിതാ നേതാവിനെ അപമാനിച്ചെന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം ചെയ്യുന്നവരെല്ലാം മാവോയിസ്റ്റുകളും അര്‍ബന്‍ നക്സലുകളുമാണെന്ന് പറയുന്ന ആളാണ് മുഖ്യമന്ത്രി.

കളമശേരിയില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ കറുത്ത പതാകയുമായി പ്രതിഷേധിച്ച കെ എസ് യു നേതാവായ പെണ്‍കുട്ടിയുടെ തോളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ച് വലിക്കുകയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിനെതിരെ നടപടി എടുത്തേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

VD Satheesan wants to take action against policemen who insulted KSU women leader, Kochi, News, Politics, Police, Protesters, KSU, Controversy, Kerala

സംഭവത്തിന്റെ ദൃശ്യങ്ങള്‍ എല്ലാ മാധ്യമങ്ങളും റിപോര്‍ട് ചെയ്തിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമിറ്റി അധ്യക്ഷന്‍ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: VD Satheesan wants to take action against policemen who insulted KSU women leader, Kochi, News, Politics, Police, Protesters, KSU, Controversy, Kerala.

Post a Comment