തില്ലങ്കേരിയില്‍ ചേര്‍ന്ന സിപിഎം യോഗത്തില്‍ ആകാശിനെതിരെ ഒരക്ഷരം മിണ്ടരുതെന്നാണ് തീരുമാനമെടുത്തതെന്നും സതീശന്‍ ആരോപിച്ചു. സിബിഐ അന്വേഷണത്തെ സിപിഎം ഭയപ്പെടുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. രണ്ടു കോടി രൂപയാണ് ഇതിനായി സര്‍കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചത്. ആകാശ് തില്ലങ്കേരിയുടെ ചൊല്‍പ്പടിക്കു നില്‍ക്കുകയാണ് സിപിഎം എന്നും സതീശന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തുന്നതുപോലെ തന്നെ മറുവശത്ത് സ്വപ്നാ സുരേഷും വെളിപ്പെടുത്തല്‍ നടത്തി സിപിഎമിനെ ഭീഷണിപ്പെടുത്തുകയാണ്. എല്ലാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിപിഎം ഭാഗമാവുകയാണെന്നും സതീശന്‍ ആരോപിച്ചു.
ബംഗാളില്‍ 33 വര്‍ഷക്കാലം ഭരിച്ചപ്പോള്‍ അവസാന കാലത്തിലുണ്ടായിരുന്നതുപോലെയാണ് സിപിഎമിന്റെ ഇപ്പോഴത്തെ കേരളത്തിലെ ഭരണം. ആകാശ് തില്ലങ്കേരി ക്രിമിനല്‍ എന്നു പറയുന്ന പാര്‍ടി നേതൃത്വം പിന്നെ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. ഒരു ഭീകര സംഘടനയെ പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി ആളുകളെ വെറുതെ ഭയപ്പെടുകയാണ്. ജനങ്ങളെ പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കുകയാണ് വേണ്ടത്. ഇന്‍ഡ്യയില്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഇതിനു സമാനമായി സുരക്ഷാ ക്രമീകരണങ്ങളോടെ യാത്ര ചെയ്തിട്ടില്ല. ആംബുലന്‍സ് ഉള്‍പെടെ 40 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നതെന്നും വെള്ള കുപ്പായം ഇട്ടയാളുകളെ മുഴുവന്‍ അറസ്റ്റു ചെയ്യുകയാണെന്നും സതീശന്‍ ആരോപിച്ചു.
Keywords: VD Satheesan says CPM scared in front of Akash Tillankeri, Kannur, News, Politics, Allegation, Press meet, Kerala.