സംസ്ഥാന ബജറ്റിലൂടെ കൈവെക്കാവുന്ന മേഖലയിലെല്ലാം നികുതി കൂട്ടി പിണറായി സര്‍കാര്‍ കൊള്ള നടത്തുകയാണ്. ക്ഷേമപെന്‍ഷനുകള്‍ നല്‍കാനാണ് നികുതി കൂട്ടുന്നതെന്നാണ് സര്‍കാര്‍ പറയുന്നത്. നികുതി കൂട്ടി ജനങ്ങളെ ഞെരുക്കി ക്ഷേമ പെന്‍ഷന്‍ നല്‍കിയിട്ടെന്ത് കാര്യം. ഒരു കൈകൊണ്ട് കിറ്റ് നല്‍കി മറുകൈകൊണ്ട് പോകറ്റടിക്കുകയെന്ന സമീപനമാണിത്.
ജനം കടക്കെണിയിലാണ്. ക്ഷേമ പദ്ധതി നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍കാര്‍ കിടപ്പുരോഗികള്‍ക്കുള്ള ധനസഹായവും പെന്‍ഷന്‍ ചെയ്ത വകയില്‍ കലക്ഷന്‍ ഏജന്റുമാര്‍ക്ക് നല്‍കേണ്ട ധനസഹായവും 14മാസം കുടിശ്ശികയാക്കിയിരിക്കുകയാണ്.
ജപ്തി നടപടി സ്വീകരിക്കാത്ത ഒരു ധനകാര്യ സ്ഥാപനവും കേരളത്തിലില്ല. രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആര്‍ക്കും വരുമാനവര്‍ധനവില്ലാത്ത കാലത്താണ് നികുതി വര്‍ധനവിലെ ഭയാനകത. നികുതി പിരിക്കുന്നതില്‍ സര്‍കാര്‍ വന്‍ പരാജയമാണ്. ലോകത്ത് ഏറ്റവും സ്വര്‍ണം വില്‍ക്കുന്നത് കേരളത്തിലാണ്. 15000 കോടി രൂപ സ്വര്‍ണ വില്‍പനയില്‍ നികുതി ലഭിക്കേണ്ട സംസ്ഥാനത്ത് 5000 കോടി പോലും ലഭിക്കുന്നില്ല. ലഭിക്കുന്നത് ആകെ 340 കോടി രൂപയാണ്.
എല്ലാ കള്ളകച്ചവടത്തിനും സിപിഎമും സര്‍കാരും കൂട്ടുനില്‍ക്കുന്നു. ധൂര്‍ത്ത് വ്യാപകമാണ്. ധനകാര്യവകുപ്പിന് ഒരു നിയന്ത്രണവുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ പിടി മാത്യു അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, യുഡിഎഫ് നേതാക്കളായ അബ്ദുല്‍ കരിം ചേലേരി, അബ്ദുര്‍ റഹ്‌മാന്‍ കല്ലായി, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജോണ്‍ ജോസഫ്, സിഎ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, എം സതീശ് കുമാര്‍, വിപി സുഭാഷ്, എന്‍ ബാലകൃഷ്ണന്‍, വത്സന്‍ അത്തിക്കല്‍, ബാലകൃഷ്ണന്‍ പെരിയ എന്നിവര്‍ സംസാരിച്ചു. എഡി മുസ്തഫ, വിഎ നാരായണന്‍, സജീവ് മറോളി, കെടി സഹദുല്ല, കെഎ ലതീഫ്, കെവി ഫിലോമിന, കെഎ ഫിലിപ്, മഹമൂദ് കടവത്തൂര്‍, റോജസ് സെബാസ്റ്റ്യന്‍, ജോണ്‍സന്‍ പി തോമസ്, സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: VD Satheesan Criticized LDF Govt, Kannur, News, Politics, Criticism, Pinarayi-Vijayan, Kerala.