Follow KVARTHA on Google news Follow Us!
ad

Criticized | സത്യാഗ്രഹം നടത്താന്‍ മാത്രമെ യുഡിഎഫിന് അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ പേടിച്ചിട്ടാണ് 40 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Politics,Congress,UDF,Chief Minister,Pinarayi-Vijayan,High Court of Kerala,
കൊച്ചി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യാഗ്രഹം നടത്താന്‍ മാത്രമെ യുഡിഎഫിന് അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെ പേടിച്ചിട്ടാണ് 40 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

VD Satheesan Criticized CM Pinarayi Vijayan, Kochi, News, Politics, Congress, UDF, Chief Minister, Pinarayi-Vijayan, Kerala

ബജറ്റിനെതിരായ പ്രക്ഷോഭത്തിനൊപ്പം ബഫര്‍ സോണ്‍ വിഷയത്തില്‍ 72 പഞ്ചായതുകളിലും യുഡിഎഫ് സമരം കടുപ്പിച്ചിരിക്കയാണ്. ജനദ്രോഹ ബജറ്റിനെതിരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടക്കും. എല്ലാ ഘടകകക്ഷികളും വിദ്യാര്‍ഥി, യുവജന മഹിളാ സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ ആറ് മാസമായി സാക്ഷരതാ പ്രേരക് മാര്‍ക്ക് ശമ്പളമില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവവും നമ്മുടെ സംസ്ഥാനത്ത് ഉണ്ടായി. പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നവര്‍ക്കുള്ള ശമ്പളവും ആശ്വാസകിരണം പദ്ധതി വഴിയുള്ള പെന്‍ഷനും നല്‍കിയിട്ട് 14 മാസമായി. എന്നിട്ടാണ് കടക്കെണിയില്ലെന്ന് മുഖ്യന്ത്രി പറയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് സമരം ചെയ്യുന്നത്. കംപ്യൂടര്‍, ട്രാക്ടര്‍, എഡിബി സമരങ്ങളില്‍ നിന്നും യു ടേണ്‍ അടിച്ച സിപിഎമിന്റെ രീതി യുഡിഎഫിനോ കോണ്‍ഗ്രസിനോ ഇല്ല. കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഏഴ് സെക്ടറുകളില്‍ വന്‍ പ്രക്ഷേഭങ്ങള്‍ വരാന്‍ പോകുകയാണ്. സിപി എമിനെ പോലെ അക്രമ സമരങ്ങളല്ല യുഡിഎഫും കോണ്‍ഗ്രസും നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

നികുതി ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. രണ്ടു പേരും ഒരേ സമയത്താണ് രണ്ടിടങ്ങളിലായി വാര്‍ത്താസമ്മേളനം നടത്തിയത്.

പിണറായി വിജയന്‍ സംസ്ഥാന സെക്രടറിയായിരുന്നപ്പോള്‍ നികുതി ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അതിനെ പരിഹസിക്കാനാണ് കെപിസിസി അധ്യക്ഷന്‍ ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കഴിഞ്ഞദിവസവും ഞങ്ങള്‍ രണ്ടു പേരും ഒന്നു തന്നെയാണല്ലോ പറഞ്ഞത്. എന്നിട്ടും രണ്ടാണെന്ന് പറഞ്ഞാണല്ലോ നിങ്ങള്‍ നല്‍കിയത്. പരസ്പരം ആലോചിച്ചിട്ടാണ് അങ്ങനെ പറഞ്ഞതെന്നും സതീശന്‍ വ്യക്തമാക്കി.

Keywords: VD Satheesan Criticized CM Pinarayi Vijayan, Kochi, News, Politics, Congress, UDF, Chief Minister, Pinarayi-Vijayan, Kerala.

Post a Comment