തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ ഓടോറിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. ഇലകമണ്‍ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനില്‍ സന്തോഷാണ് (42) മരിച്ചത്. ശനിയാഴ്ച രാത്രി അയിരൂര്‍ പൂവങ്കല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
പെട്രോള്‍ അടിച്ചു മടങ്ങുമ്പോള്‍ ഓടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍ സോമന്‍. അമ്മ സുപ്രഭ. ഭാര്യ സൗമ്യ.
Keywords: News,Kerala,State,Thiruvananthapuram,Accident,Accidental Death,Injured,Local-News, Varkala: Scooter passenger died in road accident