Fire | റോഡരികിലെ പുല്ലില്‍ നിന്ന് തീ പുരയിടത്തിലേക്ക് പടര്‍ന്നു; അണയ്ക്കാനെത്തിയ അഗ്നിരക്ഷാ ജീവനക്കാരന് കണ്ടത് ഗുരുതരമായി പൊള്ളലേറ്റ് കിടക്കുന്ന പിതാവിനെ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Feb 23, 2023, 14:37 IST
വര്‍ക്കല: (www.kvartha.com) തീയണക്കാനെത്തിയ അഗ്നിരക്ഷാ ജീവനക്കാരന് കണ്ടത് പൊള്ളലേറ്റ നിലയിലുള്ള പിതാവിനെ. വര്‍ക്കല ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം അംഗമായ വിഷ്ണുവിന്റെ പിതാവിനാണ് ദാരുണസംഭവം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പുന്നമൂട് സ്വദേശി വിക്രമന് നായരെ (74) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റോഡരികില്‍ കൂട്ടിയിട്ട പുല്ലിന് തീയിട്ടപ്പോള്‍ പുല്ലില്‍ നിന്ന് തീ പുരയിടത്തിലേക്ക് പടരുകയും ഇത് അണക്കാനുള്ള ശ്രമത്തില്‍ വിക്രമന് നായരുടെ ദേഹത്ത് തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തീയണക്കാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരന് വിഷ്ണുവും സഹപ്രവര്‍ത്തകരുമാണ് വിക്രമന് നായരെ ആശുപത്രിയിലേക്ക് മാറ്റിയത്.
രാവിലെ നാട്ടുകാരാണ് പുരയിടത്തിന് തീ കത്തുന്നത് അഗ്നിരക്ഷാസേനയെ അറിയിച്ചത്. വിക്രമന് നായര്‍ രാവിലെ പുരയിടം വൃത്തിയാക്കി റോഡരികില്‍ തീ ഇടുകയായിരുന്നുവെന്നാണ് വിവരം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുമ്പോഴാണ് പുരയിടത്തിലെ മാവിന്റെ ചുവട്ടില്‍ വിക്രമന് നായരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
പുരയിടത്തിലും ഉണങ്ങിയ പച്ചിലകളും മറ്റും ധാരാളം ഉണ്ടായിരുന്നതാണ് തീ പെട്ടെന്ന് ആളിപ്പടരാന്‍ കാരണമായത്. ഇതിനിടയില്‍ അബദ്ധത്തില്‍ വിക്രമന് നായര്‍ തീക്കകത്ത് അകപ്പെട്ട് പോവുകയും പിന്നീട് അബോധവസ്ഥയില്‍ ആയിട്ടുണ്ടാവാമെന്നും അഗ്നിരക്ഷാ ജീവനക്കാര്‍ പറഞ്ഞു. മുഖവും കാലും അടക്കം വിക്രമന് നായരുടെ ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,State,Local-News,Fire,hospital, Varkala fire rescue officer found old age man with injuries
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.