Valentine'S Day | റോസ് ഡേ മുതല്‍ ചുംബന ദിനം വരെ; വാലന്റൈന്‍ വാരത്തിലെ ഓരോ ദിനത്തിനുമുണ്ട് പ്രത്യേകത

 


ന്യൂഡെല്‍ഹി: (www.kvartha.com) വാലന്റൈന്‍സ് വാരം ആരംഭിച്ചു. പ്രണയ ജോഡികള്‍ വാലന്റൈന്‍സ് ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വാലന്റൈന്‍സ് ഡേയിലെ ഓരോ ദിവസവും പ്രത്യേകമാണ്. ഈ ആഴ്ച മുഴുവന്‍ നിങ്ങളുടെ പങ്കാളിയെ വളരെ സവിശേഷമാക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. വാലന്റൈന്‍സ് വീക്കിന്റെ ആദ്യ ദിനം റോസ് ഡേയില്‍ ആരംഭിച്ച് ചുംബന ദിനത്തില്‍ അവസാനിക്കുന്നു. വാലന്റൈന്‍സ് വാരത്തിലെ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
         
Valentine'S Day | റോസ് ഡേ മുതല്‍ ചുംബന ദിനം വരെ; വാലന്റൈന്‍ വാരത്തിലെ ഓരോ ദിനത്തിനുമുണ്ട് പ്രത്യേകത

റോസ് ഡേ - ഫെബ്രുവരി 7

ഫെബ്രുവരി ഏഴിന് ആഘോഷിക്കുന്ന റോസ് ഡേയോടെയാണ് വാലന്റൈന്‍സ് വാരം ആഘോഷം ആരംഭിക്കുന്നത്. ഈ ദിവസം, ആളുകള്‍ അവരുടെ പങ്കാളിക്ക് റോസാപ്പൂക്കള്‍ നല്‍കി സ്‌നേഹം പ്രകടിപ്പിക്കുന്നു. റോസാപ്പൂവിന്റെ നിറത്തിനും ഈ ദിവസം പ്രാധാന്യമുണ്ട് - ചുവന്ന റോസ് പ്രണയത്തെ സൂചിപ്പിക്കുന്നു, മഞ്ഞ റോസ് സൗഹൃദത്തെ സൂചിപ്പിക്കുന്നു, പിങ്ക് റോസ് അഭിനന്ദനത്തെ സൂചിപ്പിക്കുന്നു.

പ്രൊപ്പോസ് ഡേ - ഫെബ്രുവരി 8

അടുത്ത ദിവസം പ്രൊപ്പോസ് ഡേ ആണ്. പ്രൊപ്പോസ് ഡേ എന്ന പേരില്‍ നിന്ന് വ്യക്തമാകുന്നത് പോലെ, ഈ ദിവസം പ്രേമിക്കുന്നവര്‍ പരസ്പരം സ്‌നേഹം പറയുന്ന ദിവസമാണ്. ദമ്പതികള്‍ മാത്രമല്ല സിംഗിളായവര്‍ക്കും അവരുടെ ഇഷ്ടം വെളിപ്പെടുത്താവുന്ന ദിവസമാണിത്.

ചോക്ലേറ്റ് ദിനം - ഫെബ്രുവരി 9

വാലന്റൈന്‍സ് വീക്കിലെ മൂന്നാം ദിവസമാണ് ചോക്ലേറ്റ് ഡേ. ഏത് ബന്ധത്തിലും മധുരവും കയ്പും നിറഞ്ഞ നിമിഷങ്ങള്‍ വരും. എന്നാല്‍ കയ്പ്പും സങ്കടകരമായ ഓര്‍മ്മകളും മറന്ന് പ്രേമിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ വിലമതിക്കാനായി ചോക്ലേറ്റ് കൈമാറുന്ന ദിവസമാണിത്. പ്രണയ പങ്കാളിക്ക് നല്‍കാന്‍ ചോക്ലേറ്റിനേക്കാള്‍ മികച്ച സമ്മാനം മറ്റെന്താണ്?.

ടെഡി ഡേ - ഫെബ്രുവരി 10

ഈ ദിവസം എല്ലാ മനോഹരമായ കാര്യങ്ങളുമായി ആഘോഷിക്കപ്പെടുന്നു. നിങ്ങളുടെ പങ്കാളിക്ക് മനോഹരമായ ടെഡി ബിയര്‍ അല്ലെങ്കില്‍ മനോഹരമായ സോഫ്റ്റ് കളിപ്പാട്ടം നല്‍കാം. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികള്‍ക്കിടയില്‍ നിറയ്ക്കും.

പ്രോമിസ് ഡേ - ഫെബ്രുവരി 11

പ്രണയവാരത്തിലെ മനോഹരമായ ദിനമാണിത്. വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ഓരോ പ്രോമിസ് ഡേയും. ജീവിതത്തില്‍ സന്തോഷമായാലും സങ്കടമായാലും, ഒരുമിച്ചുണ്ടാവും, പരസ്പരം പിന്തുണയ്ക്കും, പരസ്പരം ശക്തിയാകും, അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് ഉറപ്പ് നല്‍കാം ഈ ദിനത്തില്‍.

ഹഗ് ഡേ - ഫെബ്രുവരി 12

ആറാം ദിവസം ഹഗ് ഡേ ആണ്. നിങ്ങളുടെ പങ്കാളിയെ ആലിംഗനം ചെയ്യാനുള്ള ദിവസം. ഒരാളോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം അവരെ കെട്ടിപ്പിടിക്കുക എന്നതാണ്. ആലിംഗനം ചെയ്യുന്നതിലൂടെ എല്ലാ സാഹചര്യങ്ങളിലും കൂടെയുണ്ടെന്ന് പങ്കാളിയോട് പറയാന്‍ കഴിയും. സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും ഊഷ്മളവും ശുദ്ധവുമായ രൂപമാണ് ആലിംഗനം.

കിസ് ഡേ - ഫെബ്രുവരി 13

വാലന്റൈന്‍സ് ഡേയ്ക്ക് തൊട്ടുമുമ്പാണ് കിസ് ഡേ വരുന്നത്. പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും റൊമാന്റിക് ആയ മാര്‍ഗമാണ് ചുംബനം.

വാലന്റൈന്‍സ് ഡേ - ഫെബ്രുവരി 14

അവസാനമായി, ഫെബ്രുവരി 14 ന് കാത്തിരുന്ന വാലന്റൈന്‍സ് ദിനം. പ്രണയിതാക്കള്‍ പങ്കാളിയോടൊപ്പം പുറത്തുപോയി ഈ പ്രത്യേക ദിവസത്തെ സവിശേഷമാക്കുന്നു. പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നു.

Keywords:  Valentine's-Day, National, Top-Headlines, New Delhi, Love, Valentine'S Day: From Rose Day To Kiss Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia