SWISS-TOWER 24/07/2023

V Kunhikrishnan | ഒടുവില്‍ പാര്‍ടിക്ക് കീഴടങ്ങി വി കുഞ്ഞികൃഷ്ണന്‍; സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റി യോഗത്തില്‍ പങ്കെടുത്തു

 


ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് ആശ്വാസമേകിക്കൊണ്ടു പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണന്‍ പാര്‍ടി ഏരിയാ കമിറ്റി യോഗത്തില്‍ പങ്കെടുത്തു. ഏരിയാ കമിറ്റി അംഗമായ കുഞ്ഞികൃഷ്ണനോട് പാര്‍ടി ജില്ലാ നേതൃത്വം ഏരിയാ കമിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വി കുഞ്ഞികൃഷ്ണന്‍ ബുധനാഴ്ച വൈകുന്നേരം പയ്യന്നൂര്‍ ഏരിയാ കമിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
Aster mims 04/11/2022

V Kunhikrishnan | ഒടുവില്‍ പാര്‍ടിക്ക് കീഴടങ്ങി വി കുഞ്ഞികൃഷ്ണന്‍; സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റി യോഗത്തില്‍ പങ്കെടുത്തു

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍, സംസ്ഥാന കമിറ്റിയംഗം പി ജയരാജന്‍ എന്നിവര്‍ ബുധനാഴ്ച വൈകുന്നേരം നടന്ന പയ്യന്നൂര്‍ ഏരിയാ കമിറ്റിയോഗത്തില്‍, മേല്‍ കമിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.

അരമണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ വിവാദ വിഷയങ്ങളില്‍ ചര്‍ചയുണ്ടായിട്ടില്ലെന്നാണ് വിവരം. പയ്യന്നൂര്‍ ഏരിയാ സെക്രടറിയുടെ ചുമതലയുളള സംസ്ഥാന കമിറ്റിയംഗം ടിവി രാജേഷ്, ആരോപണവിധേയനായ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ എന്നിവര്‍ മറ്റു പരിപാടികളുളളതിനാല്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് പാര്‍ടിയില്‍ നിന്നും ലഭിക്കുന്ന വിവരം.

നേരത്തെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഏരിയാ കമിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ടി നേതൃത്വം വി കുഞ്ഞികൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഏരിയാ കമിറ്റി സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ചയായി കമിറ്റി യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ പാര്‍ടി ഭരണഘടനപ്രകാരം ഒഴിവാക്കേണ്ട കുറ്റമാണെന്നു സിപിഎം നേതൃത്വത്തില്‍ നിന്നുതന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ഇതോടെയാണ് പാര്‍ടിക്ക് കീഴടങ്ങിക്കൊണ്ടു വി കുഞ്ഞികൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തത്.

Keywords: V Kunhikrishnan finally surrendered to the party; Attended CPM Payyannur Area Committee meeting, Payyannur, News, Meeting, Politics, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia