Follow KVARTHA on Google news Follow Us!
ad

Bizarre | കൗമാരക്കാരിയായ വിദ്യാര്‍ഥിയുടെ റിപ്ഡ് ജീന്‍സ് അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കുന്ന ടേപ് കൊണ്ട് ഒട്ടിച്ച് അധ്യാപിക; വീഡിയോയിലൂടെ പരാതിയുമായി അമ്മ; വിവാദമായി വിചിത്ര നടപടി

US Teacher Duct-Tapes Girl's Exposed Legs In Ripped Jeans#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂയോര്‍ക്: (www.kvartha.com) കൗമാരക്കാരിയായ വിദ്യാര്‍ഥിയുടെ റിപ്ഡ് ജീന്‍സ് അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കുന്ന ടേപ് കൊണ്ട് ഒട്ടിച്ച അധ്യാപികയ്‌ക്കെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. വിദ്യാര്‍ഥിയുടെ അമ്മ ടിക് ടോക് വീഡിയോയിലൂടെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. യുഎസിലെ മിസോറിയിലുള്ള ഒരു സ്‌കൂളിലാണ് വിവാദം സംഭവം നടന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ചെയ്ത വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതോടെ സംഭവം ചര്‍ച ചെയ്യപ്പെടുകയായിരുന്നു. തന്റെ മകള്‍ക്ക് സ്‌കിന്‍ അലര്‍ജിയുണ്ടെന്നും അതിനാല്‍ തന്നെ അധ്യാപിക പാന്റ്‌സില്‍ ടേപ് ഒട്ടിച്ച ശേഷം മകള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നുമാണ് വിദ്യാര്‍ഥിയുടെ അമ്മ വീഡിയോയില്‍ പറയുന്നത്. തുടയുടെ ഭാഗത്തായാണ് അധ്യാപിക ടേപൊട്ടിച്ചിരിക്കുന്നത്. ഇത് ഈ ഭാഗത്തെ ചര്‍മ്മത്തില്‍ ഏറെനേരം ഉരഞ്ഞുവെന്നാണ് ഇവര്‍ പറയുന്നത്. 

News,World,international,New York,Video,Social-Media,Mother, Complaint,Teacher,viral,Local-News, US Teacher Duct-Tapes Girl's Exposed Legs In Ripped Jeans


ഡിസംബറിലാണ് സംഭവം നടന്നത്. എന്നാല്‍ ടിക് ടോക് വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത് ഇപ്പോഴാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതെന്ന് 'ന്യൂയോര്‍ക് പോസ്റ്റ്'ചൂണ്ടിക്കാട്ടുന്നു. വീഡിയോ വൈറലായതോടെ സംഭവം ചര്‍ചകളില്‍ നിറയുകയായിരുന്നു.

വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ വലിയ രീതിയില്‍ അധ്യാപകര്‍ ഇടപെടുന്നതും, ഇതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതും വിദ്യാര്‍ഥികളെ മാനസികമായി ബാധിക്കുമെന്നാണ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധികപേരും ചൂണ്ടിക്കാട്ടുന്നത്. 

Keywords: News,World,international,New York,Video,Social-Media,Mother, Complaint,Teacher,viral,Local-News, US Teacher Duct-Tapes Girl's Exposed Legs In Ripped Jeans

Post a Comment