അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ സ്ഥാപനങ്ങളെ തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ബലൂണുകള്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അമേരിക്ക ആരോപിക്കുന്നു. അതേസമയം സിവില്‍ ബലൂണ്‍ എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.
ബെയ്ജിംഗ് നാന്‍ജിയാങ് എയ്റോസ്പേസ് ടെക്നോളജി, ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ 48 റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോങ്ഗുവാന്‍ ലിങ്കോങ് റിമോട്ട് സെന്‍സിംഗ് ടെക്നോളജി, ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ്, ഗ്വാങ്ഷൗ ടിയാന്‍-ഹായ്-സിയാന്‍ ഏവിയേഷന്‍ ടെക്നോളജി കമ്പനി, ഷാങ്സി സയന്‍സ് ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ എന്നിവയെയാണ് അമേരിക്ക ലക്ഷ്യമിട്ടത്. ചൈനയുടേതെന്ന് അമേരിക്ക ആരോപിക്കുന്ന ബലൂണ്‍ ഫെബ്രുവരി നാലിന് ബൈഡന്‍ ഭരണകൂടം വെടിവച്ചിട്ടിരുന്നു.
Keywords: Latest-News, World, Top-Headlines, America, Controversy, China, Business, Country, US blacklists 6 Chinese entities involved in spy balloon programs.
< !- START disable copy paste -->