Follow KVARTHA on Google news Follow Us!
ad

Rejected | അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: മൂന്നാം പ്രതിയുടെ ജാമ്യഹര്‍ജി തള്ളി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thalassery,News,Cheating,Court,Remanded,Kerala,
തലശേരി: (www.kvartha.com) അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മൂന്നാംപ്രതി ശൗകത് അലി (43) സമര്‍പ്പിച്ച ജാമ്യഹര്‍ജി ജില്ലാസെഷന്‍സ് കോടതി ജഡ്ജ് ജി ഗിരീഷ് തള്ളി. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്ല്, ചെറുപുഴ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ് ഇയാള്‍.

Urban Nidhi investment scam: Bail plea of third accused rejected, Thalassery, News, Cheating, Court, Remanded, Kerala.

കണ്ണൂരിലെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. അറസ്റ്റിലായ ശൗകത് അലി നിലവില്‍ റിമാന്‍ഡിലാണ്. നേരത്തെ അറസ്റ്റിലായ മറ്റു ഡയറക്ടര്‍മാരായ കെഎം ഗഫൂര്‍, ആന്റണി സണ്ണി എന്നിവരും ജയിലിലാണ്.

Keywords: Urban Nidhi investment scam: Bail plea of third accused rejected, Thalassery, News, Cheating, Court, Remanded, Kerala.

Post a Comment