Follow KVARTHA on Google news Follow Us!
ad

Vande Bharat | കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്; ശബരി പാതയ്ക്ക് 100 കോടി അനുവദിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Minister,Railway,Train,National,
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രസര്‍കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ തന്നെ കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കര്‍ണാടകത്തിനും തമിഴ്‌നാടിനും വന്ദേ ഭാരത് എക്‌സ്പ്രസ് നല്‍കിയിരുന്നു.

ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് ശബരി പാതയ്ക്ക് നൂറു കോടിയുള്‍പ്പെടെ 2033 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച നടത്തുമെന്നും മന്ത്രി ഡെല്‍ഹിയില്‍ വ്യക്തമാക്കി.

Union Railway Minister Ashwini Vaishnav says Vande Bharat Express will reach Kerala soon, New Delhi, News, Minister, Railway, Train, National.

സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയില്‍പാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Keywords: Union Railway Minister Ashwini Vaishnav says Vande Bharat Express will reach Kerala soon, New Delhi, News, Minister, Railway, Train, National.

Post a Comment