Follow KVARTHA on Google news Follow Us!
ad

Minister Attacked | കേന്ദ്രമന്ത്രി നിതിഷ് പ്രമാണികിന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം; ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Kolkata,News,Politics,Stone Pelting,Police,National,
കൊല്‍കത: (www.kvartha.com) ബംഗാളില്‍ കേന്ദ്രമന്ത്രി നിതിഷ് പ്രമാണികിന്റെ വാഹനവ്യൂഹനത്തിനു നേരെ ആക്രമണം. പാര്‍ടിയുടെ പ്രാദേശിക ഓഫിസിലേക്ക് പോകുന്നതിനിടെ ബംഗാളിലെ കൂച് ബെഹാറില്‍ വെച്ചാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Union Minister's Convoy Attacked With Stones In Bengal, Cops Fire Tear Gas, Kolkata, News, Politics, Stone Pelting, Police, National.

കൂച് ബെഹാറില്‍ നിന്നുള്ള എംപിയാണ് പ്രമാണിക്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രി പോലും സുരക്ഷിതനല്ലെങ്കില്‍ ബംഗാളില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും ബംഗാളിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നതെന്നും ആക്രമണത്തിനുശേഷം പ്രമാണിക് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിഎസ്എഫ് നടത്തിയ വെടിവയ്പ്പില്‍ ഗോത്രവിഭാഗക്കാരന്‍ കൊല്ലപ്പെട്ടതില്‍ ജനം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ പ്രമാണികിനെതിരെ പ്രതിഷേധിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി കൂച് ബെഹാറില്‍ റാലിയും നടത്തിയിരുന്നു. പ്രമാണികിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് റാലിയില്‍ അദ്ദേഹം ഉന്നയിച്ചത്.

Keywords: Union Minister's Convoy Attacked With Stones In Bengal, Cops Fire Tear Gas, Kolkata, News, Politics, Stone Pelting, Police, National.

Post a Comment