Follow KVARTHA on Google news Follow Us!
ad

Union budget | ലോകം ഇന്‍ഡ്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു, വെല്ലുവിളിയുടെ കാലത്ത് രാജ്യത്തെ സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Budget,Union-Budget,Minister,National,Politics,
ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ലോകം ഇന്‍ഡ്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാം ബജറ്റാണ്.

Union budget 2023 Begins, New Delhi, News, Budget, Union-Budget, Minister, National, Politics

അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. ഇത്തവണയും 'പേപര്‍ലെസ്' ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അച്ചടിച്ച കോപി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപില്‍ ബജറ്റ് ലഭ്യമാക്കും.

ആദായനികുതി, ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായനികുതി പരിധിയില്‍ ഇളവുകള്‍ വരികയാണെങ്കില്‍ ഇതിലൂടെ മധ്യവര്‍ഗത്തെ കൂടെ നിര്‍ത്താനും, ഒപ്പം പണം ചെലവാക്കല്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് റിപോ നിരക്ക് ഉയര്‍ത്തിയത് ഭവനവായ്പകള്‍ക്കും മറ്റ് വായ്പകള്‍ക്കുമുള്ള പ്രതിമാസ ഇഎംഐകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉയര്‍ന്ന ഇന്ധനവിലയും ഗാര്‍ഹിക ബജറ്റിനെ ബാധിച്ചു. നികുതിദായകര്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആദായനികുതി സ്ലാബ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ട സമയമായെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഇന്‍ഡ്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ജനകീയ ബജറ്റാണെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി, ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്നും പറഞ്ഞിരുന്നു.

അതേസമയം, അവതരണത്തിനു മുന്‍പേ ബജറ്റ് പ്രചാരണത്തിന് ബിജെപി ഒരുങ്ങി. ഫെബ്രുവരി 12 വരെ രാജ്യമാകെ പ്രചാരണ പരിപാടികള്‍ നടത്തും. ശനിയും ഞായറും 50 കേന്ദ്രങ്ങളില്‍ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നല്‍കും. സുശീല്‍ മോദിയുടെ അധ്യക്ഷതയില്‍ ഒന്‍പതംഗ സമിതിക്കാണ് പ്രചാരണത്തിന്റെ മേല്‍നോട്ടം.

Keywords: Union budget 2023 Begins, New Delhi, News, Budget, Union-Budget, Minister, National, Politics.

Post a Comment