Dead Body | വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം: കിണര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് അജ്ഞാത മൃതദേഹം, അന്വേഷണം നടത്താന്‍ പൊലീസ്
Feb 28, 2023, 13:56 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് അജ്ഞാത മൃതദേഹം. കോഴിക്കോട് നരിക്കുനിക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പന്നിക്കോട്ടൂര്‍ വീട്ടില്‍ മുഹമ്മദിന്റെ വീട്ടിലെ കിണറിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടത്.

തുടര്‍ന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. എന്നാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
Keywords: Unidentified dead body found in well, Kozhikode, News, Dead Body, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.