Killed | ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐഫോണുമായെത്തിയ ഡെലിവറി ഏജന്റിനെ കുത്തിക്കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍
Feb 20, 2023, 13:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐഫോണുമായെത്തിയ ഡെലിവറി ഏജന്റിനെ കുത്തിക്കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ ഇരുപതുകാരനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഹസന്‍ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്ത് ആണ് അറസ്റ്റിലായത്. ഐഫോണിന്റെ വിലയായ 46,000 രൂപ നല്‍കാനില്ലാത്തതിന്റെ പേരിലാണ് ഹേമന്ത് ദത്ത് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കൊലയാളിയും കൊല്ലപ്പെട്ടയാളും ഒരേ നഗരത്തിലുള്ളവരാണ്. ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്. ഓര്‍ഡര്‍ ചെയ്ത ഐഫോണുമായെത്തിയ ഇകാര്‍ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക് ആണ് കൊല്ലപ്പെട്ടത്. ഹസനിലെ വീട്ടിലെത്തിയ നായികിനെ, ഹേമന്ത് ദത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോണുമായെത്തിയ നായികിനോട്, ബോക്‌സ് തുറക്കാന്‍ ഹേമന്ത് ദത്ത് ആവശ്യപ്പെട്ടു. എന്നാല്‍ തുറന്നാല്‍ തിരിച്ചെടുക്കാനാകില്ലെന്നും, ആദ്യം പണം നല്‍കണമെന്നും നായിക് പറഞ്ഞു. ഇതോടെ ഹേമന്ദ് ദത്ത്, നായികിനെ കത്തിയെടുത്തു കുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ഹേമന്ത് നായികിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി മൂന്നു ദിവസത്തോളം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് റെയില്‍വേ ട്രാകിനു സമീപം വച്ച് കത്തിക്കുകയായിരുന്നു. പെട്രോള്‍ വാങ്ങിയാണ് ഇയാള്‍ നായികിന്റെ മൃതദേഹം കത്തിച്ചത്. പിന്നീട് തെളിവു നശിപ്പിക്കുകയും ചെയ്തു.
ഹേമന്ത് നായികിനെ കാണാനില്ലെന്നു വ്യക്തമാക്കി സഹോദരന്‍ മഞ്ജു നായിക് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. റെയില്‍വേ ട്രാകിനു സമീപം കത്തിയ നിലയില്‍ ഒരു മൃതദേഹം കണ്ടതായും, ഇത് ഹേമന്ത് നായികിന്റേതാകാന്‍ സാധ്യതയുണ്ടെന്നും ഒരു സുഹൃത്താണ് സഹോദരന്‍ മഞ്ജു നായികിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ സഹോദരന്റെ മൃതദേഹം മഞ്ജു നായിക് തിരിച്ചറിഞ്ഞു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് ദത്ത് കുടുങ്ങിയത്. ഇയാള്‍ മൃതദേഹവുമായി സ്‌കൂടറില്‍ റെയില്‍വേ ട്രാകിനു സമീപത്തേക്കു പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവികളില്‍നിന്ന് പൊലീസ് കണ്ടെത്തി. അതിനും രണ്ടു ദിവസം മുന്‍പ് ഹേമന്ത് ദത്ത് സമീപത്തെ പെട്രോള്‍ പമ്പില്‍നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.
Keywords: Unable to pay Rs 46,000 for iPhone he ordered, Karnataka man kills delivery boy, keeps body at home for 4 days, Bangalore, News, Crime, Criminal Case, Police, Arrested, Killed, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.