Viral Video | 'കാത്ത് കാത്തിരുന്നിട്ടും ആംബുലൻസ് വന്നില്ല'; രോഗിയായ പിതാവിനെ ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് 6 വയസുകാരൻ; ഹൃദയസ്പർശിയായ വീഡിയോ വൈറൽ

 




ഭോപ്പാൽ: (www.kvartha.com) മധ്യപ്രദേശിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അപര്യാപ്തത വീണ്ടും ഉയർത്തിക്കാട്ടി  പിതാവിനെ ആറ് വയസുള്ള മകൻ ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആംബുലൻസ് ലഭ്യമല്ലാത്തതിനാലാണ് രോഗിയായ പിതാവിനെ കൈവണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഷർട്ടും നീല ജീൻസും ധരിച്ച് മൂന്ന് കിലോമീറ്റർ ദൂരത്തേക്ക് തള്ളിയ വണ്ടിയുടെ ദിശ നിയന്ത്രിക്കാൻ കുട്ടി പാടുപെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വണ്ടിയുടെ മറ്റേ അറ്റത്ത്, കുട്ടിയുടെ അമ്മ തള്ളുന്നതും കാണാം.
റിപ്പോർട്ട് അനുസരിച്ച്, വീഡിയോ സിങ്ഗ്രൗലി ജില്ലയിൽ നിന്നുള്ളതാണ്. അച്ഛനൊപ്പം കുട്ടി എത്തിയ ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് നിൽക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. ആംബുലൻസ് ഉണ്ടായിരുന്നിട്ടും, ബന്ധുക്കൾ രോഗിയെ ഉന്തുവണ്ടിയിൽ കൊണ്ടുവരാൻ നിർബന്ധിതരായെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

Viral Video | 'കാത്ത് കാത്തിരുന്നിട്ടും ആംബുലൻസ് വന്നില്ല'; രോഗിയായ പിതാവിനെ ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് 6 വയസുകാരൻ; ഹൃദയസ്പർശിയായ വീഡിയോ വൈറൽ


കുടുംബം സർക്കാർ ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും 20 മിനിറ്റ് കാത്തിരുന്ന ശേഷം പിന്നീട് ഉന്തുവണ്ടിയിൽ കയറ്റി കൊണ്ടുവരികയായിരുന്നുവെന്നും ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Keywords:  News,National,Local-News,Social-Media,Child,hospital,Treatment,Health,Father,Madhya pradesh,Bhoppal,Video, Unable to get ambulance 6-year-old boy takes father to hospital on pushcart; video surfaces
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia