Follow KVARTHA on Google news Follow Us!
ad

Coronation | രത്‌നം ഇന്‍ഡ്യയ്ക്ക് തിരികെ നല്‍കണമെന്ന ആവശ്യം ശക്തം; ചാള്‍സ് രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ രാജ്ഞി കാമില കോഹിനൂര്‍ അണിയില്ല

UK's Queen Consort Camilla Chooses Crown Without Kohinoor For King Charles' Coronation#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ലന്‍ഡന്‍: (www.kvartha.com) ചാള്‍സ് രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ പത്‌നി കാമില കോഹിനൂര്‍ രത്‌നം പതിച്ച കിരീടം അണിയില്ല. പകരം 1911ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണവേളയില്‍ രാജപത്‌നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്ത് കാമില ധരിക്കുമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. ഈ കിരീടത്തിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തും. തുടര്‍ന്ന് കോഹിനൂറിന് പകരം കള്ളിനന്‍ വജ്രക്കല്ലുകള്‍ പതിച്ച് അലങ്കരിക്കും. 

കോളനിഭരണ കാലത്ത് ഇന്‍ഡ്യയില്‍നിന്ന് ബ്രിടീഷുകാര്‍ കൈവശപ്പെടുത്തിയ കോഹിനൂര്‍ രത്‌നം ഇന്‍ഡ്യയ്ക്ക് തിരികെനല്‍കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പുതിയ മാറ്റം. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. ഇതോടെ മേയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ കാമില കോഹിനൂര്‍ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് വിരാമമായത്. 

News,World,international,London,Britain,King,Top-Headlines,Latest-News, UK's Queen Consort Camilla Chooses Crown Without Kohinoor For King Charles' Coronation.


കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത് രാജ്ഞിയുടെ സംസ്‌കാരവേളയില്‍ മൃതദേഹപേടകത്തിന് മുകളില്‍ കോഹിനൂര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാജപത്‌നിയെന്ന നിലയില്‍ എലിസബത് രാജ്ഞിയുടെ അമ്മ 1937ല്‍ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. 

1849ല്‍ ഈസ്റ്റ് ഇന്‍ഡ്യ കംപനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂര്‍ രത്‌നം.

Keywords: News,World,international,London,Britain,King,Top-Headlines,Latest-News, UK's Queen Consort Camilla Chooses Crown Without Kohinoor For King Charles' Coronation.

Post a Comment