Aadhaar | ഇനി ആധാർ കൂടുതൽ സുരക്ഷിതമാകും; ആരെങ്കിലും ദുരുപയോഗം ചെയ്‌താൽ ഉടൻ തന്നെ അറിയാം; പുതിയ സംവിധാനം അവതരിപ്പിച്ച് യുഐഡിഎഐ
Feb 28, 2023, 11:22 IST
ന്യൂഡെൽഹി: (www.kvartha.com) വിരലടയാളം അടിസ്ഥാനമാക്കിയുള്ള ആധാർ പരിശോധന കൂടുതൽ സുരക്ഷിതമാക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ സംവിധാനം അവതരിപ്പിച്ചു. ഇതോടെ ആരെങ്കിലും നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് ഉടൻ തന്നെ അറിയാനാവും.
ഈ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമായാൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും ആധാർ ദുരുപയോഗം ചെയ്യാനുള്ള ക്രിമിനലുകളുട ശ്രമങ്ങളെ തടയുകയും ചെയ്യും. ബാങ്കിംഗ്, സാമ്പത്തിക, ടെലികമ്മ്യൂണിക്കേഷൻ, സർക്കാർ മേഖലകളിൽ ഇത് വളരെ ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്റലിജൻസ്, മെഷീൻ ലേണിംഗ് (AI / ML) അടിസ്ഥാനമാക്കിയുള്ള ഈ സുരക്ഷാ സംവിധാനം അതോറിറ്റി തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. ഇത് വിരലടയാള പാറ്റേണും വിരലടയാളത്തിന്റെ ആധികാരികത പരിശോധിക്കാൻ വിരലിലെ ഇരുണ്ടതും നേരിയതുമായ വരകളും ഉപയോഗിക്കുന്നു. ടു ഫാക്ടർ വെരിഫിക്കേഷൻ ആധാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ സംവിധാനം ആധാർ അടിസ്ഥാനമാക്കിയുള്ള ഇടപാടുകളെ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പുതിയ സംവിധാനത്തെ കുറിച്ച് വിശദ വിവരങ്ങൾ വൈകാതെ അറിയാനാവും.
Keywords: News,National,India,New Delhi,Aadhar Card,Top-Headlines,Latest-News,Government, UIDAI rolls out new security mechanism for Aadhaar authentication.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.