അബൂദബി: (www.kvartha.com) യുഎഇയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബകര്‍ (65) ആണ് മരിച്ചത്. അബൂദബി അല്‍ റഹ്ബയിലെ താമസ സ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് അലി, റംശാദ്, അസ്‌ലം.
Keywords: UAE: Non-resident Malayali found dead at his residence, Abu Dhabi, News, Dead Body, Hospital, Malayalee, Gulf, World.