ദുബൈ: (www.kvartha.com) മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. 28 കാരനായ വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ശമീല്‍ ആണ് മരിച്ചത്.
ശമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു. നസീര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
പിതാവ് - സലീം. മാതാവ് - റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Keywords: News,World,international,Gulf,UAE,Gulf,Dubai,Top-Headlines,Death,Obituary,Youth, UAE: Malayali youth died in Dubai