Follow KVARTHA on Google news Follow Us!
ad

Drug test sample | യുഎഇയില്‍ ലഹരി മരുന്ന് പരിശോധനാ സാംപിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് 2 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Abu Dhabi,News,Drugs,Gulf,World,
അബൂദബി: (www.kvartha.com) യുഎഇയില്‍ ലഹരി മരുന്ന് പരിശോധനാ സാംപിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം (22.34 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന മുന്നയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍.

പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷമാണ് ആളുകളില്‍നിന്ന് പരിശോധനാ സാംപിളുകള്‍ സ്വീകരിക്കുക. മതിയായ കാരണങ്ങളില്ലാതെ സാംപിളുകളെടുക്കാന്‍ വിസമ്മതിക്കാന്‍ പാടില്ല. സമൂഹ മാധ്യമങ്ങളിലൂടെ വ്യാഴാഴ്ചയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. 2021-ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പര്‍ 30-ന്റെ ആര്‍ടികിള്‍ 63 വകുപ്പ് പ്രകാരമാണിത്.

UAE law: Dh100,000 fine, jail for refusing to give drug test sample, Abu Dhabi, News, Drugs, Gulf, World

മയക്കുമരുന്ന്, സൈകോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ വിശകലനത്തിനായി സാംപിളുകളും മാതൃകകളും നല്‍കാന്‍ വിസമ്മതിച്ചതിന്റെ അനന്തരഫലത്തെക്കുറിച്ച് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷന്‍ താമസക്കാരെ ഓര്‍മിപ്പിച്ചു.

Keywords: UAE law: Dh100,000 fine, jail for refusing to give drug test sample, Abu Dhabi, News, Drugs, Gulf, World.

Post a Comment