മംഗ്‌ളുറു: (www.kvartha.com) പയസ്വിനി പുഴയിൽ നീന്താനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ മരിച്ചു. പുത്തൂർ അരിയടുക്ക ദെർള നാരായണ പട്ടാളിയുടെ മകൻ ജീതേഷ് (19), അംബത്തെ മൂലയിലെ കൃഷ്ണ നായ്കയുടെ മകൻ പ്രവീൺ (19) എന്നിവരാണ് ശനിയാഴ്ച സന്ധ്യയോടെ മരിച്ചത്.
പുത്തൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടി വിജയിപ്പിക്കാൻ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ശനിയാഴ്ച ലീവ് അനുവദിച്ചിരുന്നു. പുല്ലുചെത്ത് തൊഴിലാളികളായ ജിതേഷും പ്രവീണും മറ്റു നാല് സഹപ്രവർത്തകരും വീണുകിട്ടിയ ലീവ് ഉല്ലാസത്തിന് ഉപയോഗിച്ചു. കാറിൽ സുള്ള്യയിൽ വന്ന സംഘം ഒഡബയിൽ തൂക്കുപാലം സന്ദർശിച്ച ശേഷം പുഴയിൽ നീന്താൻ ഇറങ്ങുകയായിരുന്നു.
മുങ്ങിയ ജിതേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പ്രവീണും ഒഴുക്കിൽ പെടുകയായിരുന്നു. അംബത്തമൂലയിലെ സന്തോഷ്, കൂട്ലുവിലെ ചന്തു, അംബലത്തമൂലയിലെ യുവരാജ്, ബല്ലിക്കാനയിലെ നിതിഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. സുള്ള്യ പൊലീസ് കേസെടുത്തു.
Keywords: News,National,India,Karnataka,Mangalore,Drowned,Death,Case,Police,Friends,Youth,Accident,Local-News, Two Youths Drown In River In Karnataka